Quantcast

"അത്രക്ക് ഇഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പോകൂ": ഇമ്രാൻ ഖാനോട് പാക് പ്രതിപക്ഷ നേതാവ്

ഇന്ത്യയെ അത്രയധികം ഇഷ്ടപ്പെടുന്നുവെങ്കില്‍ അവിടേക്ക് മാറുകയും പാകിസ്താനിലെ ജീവിതം ഉപേക്ഷിക്കുകയും ചെയ്യണമെന്നും മറിയം വിമര്‍ശിച്ചു.

MediaOne Logo

ijas

  • Updated:

    2022-04-09 16:06:34.0

Published:

9 April 2022 3:53 PM GMT

അത്രക്ക് ഇഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പോകൂ: ഇമ്രാൻ ഖാനോട് പാക് പ്രതിപക്ഷ നേതാവ്
X

ഇന്ത്യയെ പ്രകീര്‍ത്തിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പാക് പ്രതിപക്ഷ നേതാവ് മറിയം നവാസ് ഷെരീഫ്. "ഇന്ത്യയോട് അത്രയധികം ഇഷ്ടമാണെങ്കിൽ അവിടേക്ക് പോകൂ"-എന്നാണ് മറിയം ഷെരീഫ് ഇമ്രാന്‍ ഖാനോട് പറഞ്ഞത്. ഇമ്രാന്‍ ഖാന് ഭ്രാന്താണെന്നും മറിയം പ്രതികരിച്ചു. അധികാരം പോയി ഭ്രാന്ത് പിടിച്ച ആളോട് മറ്റാരുമല്ല സ്വന്തം പാർട്ടിയാണ് പുറത്താക്കിയതെന്ന് ആരെങ്കിലും പറയണമെന്നും മറിയം പരിഹസിച്ചു. ഇന്ത്യയെ അത്രയധികം ഇഷ്ടപ്പെടുന്നുവെങ്കില്‍ അവിടേക്ക് മാറുകയും പാകിസ്താനിലെ ജീവിതം ഉപേക്ഷിക്കുകയും ചെയ്യണമെന്നും മറിയം വിമര്‍ശിച്ചു.

"മഹത്തായ ആദരവ് പ്രകടിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ"- എന്ന ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശമാണ് പാക് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. താൻ ഇന്ത്യക്കെതിരല്ലെന്നും അയൽരാജ്യത്ത് തനിക്ക് ധാരാളം അനുയായികളുണ്ടെന്നും ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. ഒരു സൂപ്പർ പവറിനും ഇന്ത്യയെ അതിന്‍റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ നിർബന്ധിക്കാനാവില്ല. ഉപരോധം അവഗണിച്ച് അവർ (ഇന്ത്യ) റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയാണ്. ആർക്കും ഇന്ത്യയെ ആജ്ഞാപിക്കാൻ കഴിയില്ല. യൂറോപ്യൻ യൂണിയൻ അംബാസഡർമാർ ഇവിടെ പറഞ്ഞത്, അവർക്ക് അത് ഇന്ത്യയോടും പറയാമോ?" ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായതിനാൽ അവർക്ക് കഴിയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പ്രകീര്‍ത്തിക്കുന്നത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ അദ്ദേഹം നേരത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം അവർ സംരക്ഷിക്കുന്നതായും അത് ജനങ്ങളെ കേന്ദ്രീകരിച്ചാണെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

"Go To India If You Like It So Much": Pak Opposition Leader To Imran Khan

TAGS :

Next Story