Quantcast

ഗവൺമെന്റ് പിന്തുണയുടെ ഇസ്രായേലി കുടിയേറ്റക്കാർ ദിവസവും ഫലസ്തീനിളെ കൊല്ലുന്നു; മുൻ പ്രധാനമന്ത്രി യെഹൂദ് ഓൽമെർട്ട്

ഇസ്രായേലി മാധ്യമങ്ങളായ ചാനൽ 12-ന് നൽകിയ അഭിമുഖത്തിലും ഹാരെട്സിൽ എഴുതിയ ലേഖനത്തിലുമാണ് യെഹൂദ് ഓൽമെർട്ട് ഈ കാര്യം വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-07-13 10:14:30.0

Published:

13 July 2025 3:42 PM IST

ഗവൺമെന്റ് പിന്തുണയുടെ ഇസ്രായേലി കുടിയേറ്റക്കാർ ദിവസവും ഫലസ്തീനിളെ കൊല്ലുന്നു; മുൻ പ്രധാനമന്ത്രി യെഹൂദ് ഓൽമെർട്ട്
X

ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ എല്ലാ ദിവസവും ഫലസ്തീനികളെ കൊല്ലുന്നുണ്ടെന്ന് മുൻ ഇസ്രായേലി പ്രധാനമന്ത്രി യെഹൂദ് ഓൽമെർട്ട്. ഇസ്രായേലി മാധ്യമങ്ങളായ ചാനൽ 12-ന് നൽകിയ അഭിമുഖത്തിലും ഹാരെട്സിൽ എഴുതിയ ലേഖനത്തിലുമാണ് യെഹൂദ് ഓൽമെർട്ട് ഈ കാര്യം വ്യക്തമാക്കുന്നത്. സർക്കാർ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലേമിലും ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളിൽ ഭൂമി കൈയേറ്റവും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടണം.' ഓൾമെർട്ട് അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേൽ സർക്കാരിന്റെ നിശ്ശബ്ദതയും ചിലപ്പോൾ പിന്തുണയും ഈ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓൾമെർട്ടിന്റെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഫലസ്തീൻ അധിനിവേശ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

TAGS :

Next Story