Quantcast

കാർ ഇടിച്ചുതെറിപ്പിച്ചു; 14 വാഹനങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി-ഹൂസ്റ്റണിൽ ഇന്ത്യൻ യുവാവിനു ദാരുണാന്ത്യം

ടൂറിസ്റ്റ് വിസയിൽ യു.എസിലെത്തിയ ദർശീൽ നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം

MediaOne Logo

Web Desk

  • Updated:

    2023-08-04 13:25:40.0

Published:

4 Aug 2023 1:15 PM GMT

Gujarat youth on a tourist visa at US dies tragically in hit and run accident in Houston, Gujarati youth died in road accident in US and 14 cars crossed over him, Gujarati Darshil Thakkar died in road accident in US
X

ദര്‍ശീല്‍ താക്കര്‍

ഹൂസ്റ്റൺ: യു.എസ് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഗുജറാത്തിലെ പാട്ടൻ സ്വദേശിയായ ദർശീൽ താക്കർ(24) ആണ് മരിച്ചത്. ഹൂസ്റ്റണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാറിടിച്ചായിരുന്നു അപകടം. പിന്നാലെ വന്ന 14 വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായും ദേശീയ മാധ്യമമായ 'ദ ഫ്രീ പ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു.

ജൂലൈ 29നു രാവിലെ 11.30ഓടെ ഹൂസ്റ്റണിലെ ഗലേറിയയ്ക്കടുത്താണ് അപകടമുണ്ടായത്. ട്രാഫിക്ക് വഴി ദർശീൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ഗ്രീൻ സിഗ്നൽ കത്തുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. പിന്നാലെ കുതിച്ചെത്തിയ കാർ യാവിനെ ഇടിച്ചിട്ടു. റോഡിൽ തന്നെ തെറിച്ചുവീണ 24കാരന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന വാഹനങ്ങളോരോന്നും കയറിയിറങ്ങുകയായിരുന്നുവെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.

വൻ അപകടത്തിൽ ശരീരമാകെ വികൃതമായിട്ടുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലുമാണ്. സംഭവസ്ഥലത്തുണ്ടായിരുന്നുവർ വിവരമറിയിച്ചതിനു പിന്നാലെ ഹൂസ്റ്റൺ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ ദൂരത്ത് ചോരയുടെ പാടും കേടുപാടുകളുമുള്ള ഒരു കാർ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെ ഇടിച്ചിട്ടിട്ടും പിന്നാലെ വന്ന വാഹനങ്ങളെല്ലാം നിർത്താതെ പോയെന്നും പരാതി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ ടൂറിസ്റ്റ് വിസയിൽ യു.എസിലെത്തിയതാണ് ദർശീൽ. നാലു മാസത്തെ വിസാകാലാവധി അവസാനിച്ച് സെപ്റ്റംബർ 26നു നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണസംഭവം. യുവാവിന്റെ മരണവിവരം അറിഞ്ഞ് ബന്ധുക്കൾ യു.എസിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Summary: Gujarat youth on a tourist visa at US dies tragically in hit and run accident in Houston; run over by 14 vehicles

TAGS :

Next Story