Quantcast

സിയോളിൽ ഹാലോവിൻ ആഘോഷത്തിനിടെ ദുരന്തം: മരണം 151 ആയി

നൂറോളം പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2022-10-30 02:38:58.0

Published:

30 Oct 2022 12:48 AM GMT

സിയോളിൽ ഹാലോവിൻ ആഘോഷത്തിനിടെ ദുരന്തം: മരണം 151 ആയി
X

സിയോള്‍: ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 മരണം. നൂറോളം പേർക്ക് പരിക്കേറ്റു. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിലാണ് അവധി ദിവസമായ ഇന്നലെ അനിയന്ത്രിതമായ തിരക്കിൽ പെട്ട് അപകടമുണ്ടായത്.

ഇറ്റാവോൺ നഗരത്തിലെ ഹാമിൽട്ടൺ ഹോട്ടലിന് അടുത്തായി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. അവധി ദിവസമായ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ജനങ്ങൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരക്കിൽപ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് മരണങ്ങളേറെയും സംഭവിച്ചത്.

മലയാളികളടക്കം ആഘോഷത്തിൽ പങ്കെടുത്തിരുന്നെങ്കിലും ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാലോവിൻ ആഘോഷങ്ങൾക്കായി നിരവധി ആളുകൾ നഗരത്തിൽ തടിച്ചുകൂടിയിരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട.

TAGS :

Next Story