Quantcast

മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പ്; 1 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോ

കാലിഫോര്‍ണിയയിലെ സ്നേക്ക് പാര്‍ക്കിന്‍റെ സ്ഥാപകനായ ജയ് ബ്രൂവറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-08-17 08:26:36.0

Published:

17 Aug 2021 8:17 AM GMT

മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പ്; 1 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോ
X

മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു മില്യണ്‍ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. കാലിഫോര്‍ണിയയിലെ സ്നേക്ക് പാര്‍ക്കിന്‍റെ സ്ഥാപകനായ ജയ് ബ്രൂവറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു തുറന്ന ബോക്സില്‍ കിടക്കുന്ന പെരുമ്പാമ്പ് മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. പെട്ടെന്ന് അദ്ദേഹം തെന്നിമാറുന്നതും വീഡിയോയില്‍ കാണാം. തിങ്കളാഴ്ച ഷെയര്‍ ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. പേടിപ്പെടുത്തുന്നതാണെങ്കിലും രസകരമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. തന്‍റെ മൃഗശാലയിലെ പാമ്പുകളുടെയും മൃഗങ്ങളുടെയും കൌതുകം നിറഞ്ഞ വീഡിയോകള്‍ ഇതിനു മുന്‍പും ബ്രൂവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

TAGS :

Next Story