Quantcast

നൂറു കണക്കിന് പക്ഷികള്‍ ഒന്നിച്ചു താഴേക്ക് പതിച്ചപ്പോള്‍; അതിശയിപ്പിക്കുന്ന വീഡിയോ

മഞ്ഞ തലയുള്ള കറുത്ത പക്ഷികളുടെ ഒരു വലിയ കൂട്ടം ആകാശത്ത് നിന്ന് താഴേക്ക് വീഴുന്ന കാഴ്ചയാണ് സമീപത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ പതിഞ്ഞത്

MediaOne Logo

Web Desk

  • Published:

    16 Feb 2022 7:03 AM GMT

നൂറു കണക്കിന് പക്ഷികള്‍ ഒന്നിച്ചു താഴേക്ക് പതിച്ചപ്പോള്‍; അതിശയിപ്പിക്കുന്ന വീഡിയോ
X

മെക്‌സിക്കോയിലെ കുവോഹ്‌ടെമോക് നഗരത്തില്‍ നൂറു കണക്കിന് ദേശാടന പക്ഷികൾ ഒന്നിച്ചു താഴേക്കു പതിക്കുന്ന വീഡിയോ വൈറലാകുന്നു. മഞ്ഞ തലയുള്ള കറുത്ത പക്ഷികളുടെ ഒരു വലിയ കൂട്ടം ആകാശത്ത് നിന്ന് താഴേക്ക് വീഴുന്ന കാഴ്ചയാണ് സമീപത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ പതിഞ്ഞത്. വീഴ്ചയില്‍ ചില പക്ഷികള്‍ ചാവുകയും മറ്റുള്ളവ പറന്നുയരുകയും ചെയ്യുന്നുണ്ട്.

ഫെബ്രുവരി 7ന് നഗരത്തില്‍ പക്ഷികള്‍ റോഡുകളിലും നടപ്പാതകളിലും ചത്തുകിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായി മെക്സിക്കൻ പത്രമായ എൽ ഹെറാൾഡോ ഡി ചിഹുവാഹുവ റിപ്പോർട്ട് ചെയ്യുന്നു. ഈ പക്ഷികൾ സാധാരണയായി ശൈത്യകാലത്ത് കാനഡയിൽ നിന്ന് തെക്കോട്ട് പറന്നുപോകാറുണ്ട് . സമീപത്തെ ഹീറ്ററിൽ നിന്നുള്ള വിഷ പുക ശ്വസിച്ചാണ് ഇവ മോഹാലസ്യപ്പെട്ടു വീണതും ജീവൻ നഷ്ടമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈദ്യുതി ലൈനിൽ വീണാണ് പക്ഷികൾ ചത്തതെന്നും പറയപ്പെടുന്നു. പക്ഷികള്‍ ചത്തതിനു പിന്നില്‍ ചിലര്‍ 5ജി സാങ്കേതിക വിദ്യയെ കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഏതോ ഇരപിടിയന്‍ പക്ഷിയുടെ ആക്രമണം മൂലമാണ് പക്ഷികള്‍ ചത്തതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

TAGS :

Next Story