Quantcast

'ഗർഭചിദ്രത്തിന് മുമ്പ് അമ്മ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കണം'; പുതിയ നിയമവുമായി ഹംഗറി

സ്ത്രീകൾക്ക് സുരക്ഷിതമായ രീതിയിൽ ഗർഭചിദ്രം നടത്തുന്നതിന് തടസം സൃഷ്ടിക്കുമെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-29 06:30:37.0

Published:

26 Sep 2022 1:11 PM GMT

ഗർഭചിദ്രത്തിന് മുമ്പ് അമ്മ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കണം; പുതിയ നിയമവുമായി ഹംഗറി
X

ഗർഭചിദ്രം നടത്തുന്നതിന് മുമ്പ് അമ്മ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കണമെന്ന പുതിയ നിയമവുമായി ഹംഗറി. വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം ഗർഭചിദ്രംനടത്തുന്ന സ്ത്രീ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടു എന്ന് ഉറപ്പുവരുത്തുന്ന സാക്ഷ്യപത്രം ഡോക്ടറുടെ പക്കൽ നിന്നും സ്വീകരിക്കണം.

എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്ത്രീകൾക്ക് സുരക്ഷിതമായ രീതിയിൽ ഗർഭചിദ്രം നടത്തുന്നതിന് തടസം സൃഷ്ടിക്കുമെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. ഹംഗറിയിലെ സ്ത്രീകൾക്ക് 12 ആഴ്ച വരെയാണ് ഗർഭച്ഛിദ്രത്തിന് അനുമതി. അതുകൊണ്ട് തന്നെ ഗർഭചിദ്രം നടത്തുന്ന സമയത്ത് കുഞ്ഞിന്റെ ഹൃദയത്തിന് പൂർണമായ വളർച്ച എത്തിയിട്ടുണ്ടാവില്ലെന്നും അതിനാൽ ഹൃദയമിടിപ്പ് കൃത്യമായി അറിയാൻ സാധിക്കില്ലെന്നുമാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൈകാലുകളുടെ വളർച്ച ആരംഭിക്കുന്ന ഈ ഘട്ടത്തിൽ ഹൃദയമിടിപ്പ് കേൾക്കണം എന്ന് പറയുന്നതിൽ ഒരു ഔചിത്യവുമില്ല എന്നാണ് ഇവരുടെ വാദം.

പുതിയ നിയമംആശങ്കപ്പെടുത്തുന്നു എന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഹംഗറി വക്താവ് ആരോൺ ഡിമീറ്റർ ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ഇത് സ്ത്രീകളിൽ കൂടുതൽ ആഘാതവും സമ്മർദവും സൃഷ്ടിക്കും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗർഭിണിയായ ഒരു സ്ത്രീക്ക് അവർ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണെങ്കിൽ പോലും ഹംഗറിയിൽ കൗൺസിലിങ് സെഷനടക്കും പൂർത്തിയാക്കേണ്ടതുണ്ട്.

TAGS :

Next Story