'നിങ്ങള്‍ ഇന്ത്യക്കാര്‍ ഇവിടെ മുക്കിലും മൂലയിലുമുണ്ട്, എനിക്ക് നിങ്ങളെ വെറുപ്പാണ്"; ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപവും അക്രമവും; വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്
ആക്രമണത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ എസ്മറോള്‍ഡോ അപ്ടോണ്‍ എന്ന യുവതിയെ പ്ലാനോ പൊലീസ് അറസ്റ്റു ചെയ്തു

ടെക്സാസ്: അമേരിക്കയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വനിതകള്‍ക്ക് നേരെ വംശീയ അധിക്ഷേപവും അക്രമവും. നാല് ഇന്ത്യന്‍ അമേരിക്കന്‍ യുവതികള്‍ക്ക് നേരെയാണ് മെക്സിക്കന്‍ വംശജയായ അമേരിക്കന്‍ യുവതിയുടെ വംശീയത നിറഞ്ഞ അധിക്ഷേപവും കൈയ്യേറ്റ ശ്രമവും നടന്നത്. ആക്രമണത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ എസ്മറോള്‍ഡോ അപ്ടോണ്‍ എന്ന യുവതിയെ പ്ലാനോ പൊലീസ് അറസ്റ്റു ചെയ്തു. കായികമായ ആക്രമണം, തീവ്രവാദ ഭീഷണി കുറ്റങ്ങള്‍ എന്നിവ യുവതിക്കെതിരെ ചുമത്തിയതായും 10,000 ഡോളര്‍ പിഴ ചുമത്തിയതായും പ്ലാനോ പൊലീസ് പത്ര കുറിപ്പില്‍ അറിയിച്ചു.
A racist woman in Texas harasses a group of Indian people just for having accents.This behavior is absolutely repulsive. pic.twitter.com/ZvX3mdQ6Wm
— Fifty Shades of Whey (@davenewworld_2) August 25, 2022
ബുധനാഴ്ച രാത്രി ടെക്സാസ്, ദല്ലാസിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
"ഞാൻ നിങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നു. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നത് അവർക്ക് മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നതിനാലാണ്. അവർ ഇന്ത്യയിൽ മികച്ച ജീവിതം നയിക്കുന്നില്ല," എന്ന് എസ്മെറാൾഡ അപ്‌ടൺ ഇന്ത്യന്‍ യുവതികളോടായി പറയുന്ന വീഡിയോ ആണ് വൈറലായത്.
"ഞാൻ പോകുന്നിടത്തെല്ലാം നിങ്ങളുണ്ട്, നിങ്ങൾ ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്... ഇന്ത്യയിൽ ജീവിതം വളരെ മഹത്തരമായിരുന്നെങ്കിൽ, നിങ്ങൾ എന്തിനാണ് ഇവിടെ," എന്ന് യുവതി അലറി വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അവസാന ഭാഗത്തിനടുത്ത് യുവതി കൈയ്യിലുള്ള തോക്ക് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം.
അതെ സമയം സംഭവത്തില്‍ പ്ലാനോ പൊലീസ് തുടരന്വേഷണത്തിനായി ഹേറ്റ് ക്രൈം യൂണിറ്റിനെ ചുമതലപ്പെടുത്തി.
Adjust Story Font
16
