Quantcast

ഇമ്രാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു; മൊബൈൽ,ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി

അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിടിഐ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    10 May 2023 2:04 AM GMT

imran khan arrest
X

ഇമ്രാന്‍ ഖാന്‍

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു. പിടിഐ പ്രവർത്തകർ രാജ്യവ്യാപക പ്രതിഷേധസമരങ്ങൾക്ക് ആഹ്വാനം നൽകി. പ്രതിഷേധങ്ങളെ തുടർന്ന് മൊബൈൽ,ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി.അറസ്റ്റ് നിയമപരമെന്ന് ഇസ്‍ലാമാബാദ് ഹൈക്കോടതി. അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിടിഐ അറിയിച്ചു.


കഴിഞ്ഞ ദിവസമാണ് ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽ വച്ച് പാക് അർധസെനിക വിഭാഗമായ റേഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. അറസ്റ്റിനു പിന്നാലെ പിടിഐ പാർട്ടി പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു.



റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവർത്തകർ ഇരച്ചുകയറി. ലാഹോറിലെ സൈനിക കമാൻഡറുടെ വീടിന് തീയിട്ടു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാരെ നേരിടാൻ ഇസ്ലാമാബാദ്, ബലുചിസ്താൻ പഞ്ചാബ് പ്രവിശ്യ ഉൾപ്പെടയുള്ള മേഖലകളിൽ നിരോധനാർജ്ഞ പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.നിരവധി പിടിഐ പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം ഇംറാൻ ഖാന്റെ അറസ്റ്റ് നിയമപരമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി അറിയിച്ചു. അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് പിടിഐയുടെ തീരുമാനം.

TAGS :

Next Story