Quantcast

ശിവഗിരി ആശ്രമം ഓഫ് അമേരിക്ക; സമർപ്പണവും പ്രതിഷ്ഠയും നടന്നു

നോർത്ത് പോയിൻറ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-05-31 15:52:44.0

Published:

31 May 2023 9:10 PM IST

Inauguration of sivagiri ashram of north america
X

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിലെ ശ്രീനാരായണ ദർശന പ്രചാരണത്തിനായി വാഷിംഗ്ടൺ ഡി സി യിൽ ശിവഗിരി ആശ്രമം. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ആശ്രമത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രഷ്ഠടരായ, സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നി ചടങ്ങുകളും നടന്നു .

നോർത്ത് പോയിൻറ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ആണ് ഉദ്ഘാടനം ചെയ്തത്. സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ആശ്രമം പ്രസിഡൻറ് ഡോ ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡൻറുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ ,ജോ .സെക്രട്ടറി സാജൻ നടരാജൻ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story