Quantcast

ശതകോടീശ്വരന്‍ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്

MediaOne Logo

Web Desk

  • Published:

    3 Oct 2023 1:03 PM IST

Harpal Randhawa
X

ഹര്‍പല്‍ രണ്‍ധവയും മകനും 

ഹരാരെ: ഇന്ത്യന്‍ ശതകോടീശ്വരന്‍ വ്യവസായിയുമായ ഹര്‍പല്‍ രണ്‍ധവയും മകനും(22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇവരടക്കം ആറുപേരാണ് മരിച്ചത്. സെപ്തംബര്‍ 29നുണ്ടായ അപകടം ഇപ്പോഴാണ് പുറത്തുവരുന്നത്. തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണം, കല്‍ക്കരി നിക്കല്‍, കോപ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പല്‍ രണ്‍ധവ. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി ബിസിനസ് ജിഇഎം ഹോൾഡിംഗ്സ് സ്ഥാപിച്ചതും രൺധവയാണ്. ഹരാരേയില്‍ നിന്ന് മുറോവയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റിയോസിമിന്‍റെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് വ്യവസായിയും മകനും യാത്ര ചെയ്തിരുന്നത്.അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും മരിച്ചു.

''സ്വിഷാവാനിൽ വിമാനാപകടത്തിൽ മരിച്ച റിയോ സിം ഉടമ ഹർപാൽ രൺധാവയുടെ വിയോഗത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. പൈലറ്റായിരുന്ന അദ്ദേഹത്തിന്‍റെ മകനും മരിച്ചു''രൺധവയുടെ സുഹൃത്തും ഡോക്യുമെന്‍ററി സംവിധായകനുമായി ഹോപ്‌വെൽ ചിനോനോ എക്സില്‍ കുറിച്ചു.

TAGS :

Next Story