Quantcast

ലോകത്തിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി ഇന്ത്യന്‍ ദമ്പതികള്‍; മുടക്കിയത് 1649 കോടി

ശാന്തമായ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്വപ്ന ഭവനം മോണ്ട് ബ്ലാങ്ക് പര്‍വതത്തിന്‍റെ മഞ്ഞു മൂടിയ കാഴ്ചകളുടെ സാന്നിധ്യം കൂടി വീട്ടുടമസ്ഥര്‍ക്ക് നല്‍കുന്നു

MediaOne Logo

Web Desk

  • Published:

    1 July 2023 5:34 AM GMT

Indian Billionaire
X

പങ്കജ് ഓസ്വാളും കുടുംബവും

സൂറിച്ച്: ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകളിലൊന്ന് സ്വന്തമാക്കി ഇന്ത്യന്‍ കോടീശ്വര ദമ്പതികളായ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും. 'വില്ല വാരി' എന്ന ആഡംബര ഭവനം സ്വിറ്റ്സര്‍ലാന്‍റിലാണ്.

ശാന്തമായ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്വപ്ന ഭവനം മോണ്ട് ബ്ലാങ്ക് പര്‍വതത്തിന്‍റെ മഞ്ഞു മൂടിയ കാഴ്ചകളുടെ സാന്നിധ്യം കൂടി വീട്ടുടമസ്ഥര്‍ക്ക് നല്‍കുന്നു. 4.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വിശാലമായി പടര്‍ന്നുകിടക്കുന്നതാണ് വീട്. ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളുടെ ആദ്യ പത്തില്‍ വില്ല വാരിയും ഇടംപിടിച്ചിരുന്നു. ജനീവയിൽ നിന്ന് 15 മിനിറ്റ് ഡ്രൈവ് ചെയ്താൽ ജിൻജിൻസ് എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിലെത്താം. മഞ്ഞുമൂടിയ ആൽപ്‌സിന്‍റെ അതിമനോഹരമായ കാഴ്ചകളും വീട് സമ്മാനിക്കുന്നു. കാന്റൺ ഓഫ് വോഡിലെ ഏറ്റവും വലിയ എസ്റ്റേറ്റ് എന്ന ബഹുമതി വില്ല വാരി സ്വന്തമാക്കിയിട്ടുണ്ട്.



ഓസ്വാൾ ആഗ്രോ മിൽസും ഓസ്വാൾ ഗ്രീൻടെക്കും സ്ഥാപിച്ച പരേതനായ അഭയ് കുമാർ ഓസ്വാളിന്റെ മകനാണ് പങ്കജ് ഓസ്വാൾ.പങ്കജും ഒരു വ്യവസായിയാണ്. 2016ല്‍ പിതാവിന്‍റെ മരണത്തിനു ശേഷം ഓസ്വാള്‍ ഗ്രൂപ്പ് ഗ്ലോബലിന്‍റെ ചുമതല ഏറ്റെടുത്ത പങ്കജ് ബിസിനിസ് വികസിപ്പിച്ചു. പെട്രോകെമിക്കല്‍സ്, റിയല്‍ എസ്റ്റേറ്റ്, വളങ്ങള്‍,ഖനനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തമാണ് ഓസ്വാള്‍ ഗ്രൂപ്പ്.



വില്ല വാരി എന്നത് വീടിന്‍റെ പുതിയ പേരാണ്. പങ്കജിന്‍റെ മക്കളായ വസുന്ധര,റിഥി എന്നിവരുടെ പേരുകള്‍ ചേര്‍ത്താണ് വീടിന് പേരിട്ടിരിക്കുന്നത്. വീട് വാങ്ങിയ ദമ്പതികള്‍ ആഡംബര ഭവനം തങ്ങളുടെ രീതിക്കനുസരിച്ച് പുതുക്കിപ്പണിയുകയായിരുന്നു. പ്രശസ്ത ഇന്‍റീരിയര്‍ ഡിസൈനര്‍ ജെഫ്രി വിക്കീസാണ് റീഡിസൈന്‍ ചെയ്തത്. ഓസ്വാൾ കുടുംബം ഏറ്റെടുക്കുന്നതിന് മുമ്പ്, ഈ വില്ല പ്രശസ്ത ഗ്രീക്ക് ഷിപ്പിംഗ് വ്യവസായി അരിസ്റ്റോട്ടിൽ ഒനാസിസിന്‍റെ മകൾ ക്രിസ്റ്റീന ഒനാസിസിന്റേതായിരുന്നു.





TAGS :

Next Story