Quantcast

അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി

യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-02-20 14:04:44.0

Published:

20 Feb 2022 10:56 AM GMT

അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി
X

റഷ്യയുടെ അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ എംബസി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർഥികളടക്കമുള്ളവർക്ക് നൽകിയ നിർദേശത്തിൽ പറഞ്ഞു. യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിർദേശം നൽകിയത്. വിമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ള വിമാന സർവീസുകൾക്ക് പുറമെ ചൊവ്വ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനവും യുക്രൈനിൽ നിന്ന് സർവീസ് നടത്തും.

യുക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നോർക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. യുക്രൈനിലുള്ള ഇന്ത്യക്കാർ പ്രത്യേകിച്ച് വിദ്യാർഥികൾ ആ രാജ്യത്ത് നിൽക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കിൽ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യുക്രൈനിൽ നിന്നും വിമാനസർവീസ് സുഗമമായി നടക്കുന്നുണ്ട്. യുക്രൈനിലുള്ള മലയാളികൾക്ക് അവിടെത്തെ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഉക്രൈനിലെ മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.


Indian embassy urges non-essential Indians to return to Ukraine due to Russian occupation

TAGS :

Next Story