Quantcast

ബ്രിട്ടന് പിന്നാലെ അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാവുന്നു

ര​ണ്ട​ര വ​ർ​ഷ​മാ​യിരി​ക്കും അദ്ദേഹത്തിന്റെ കാ​ലാ​വ​ധി.

MediaOne Logo

Web Desk

  • Published:

    27 Oct 2022 12:36 PM GMT

ബ്രിട്ടന് പിന്നാലെ അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാവുന്നു
X

ഡ​ബ്ലി​ൻ: ബ്രി​ട്ട​നി​ൽ ഋ​ഷി സു​നക്കി​നു പി​ന്നാ​ലെ അ​യ​ൽ​രാ​ജ്യ​മാ​യ അ​യ​ർ​ല​ൻ‍ഡിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിയാവുന്നു. ഫി​ന​ഗേ​ൽ പാ​ർ​ട്ടി ലീ​ഡ​റും നി​ല​വി​ലെ ഉ​പ ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലി​യോ വ​രാഡ്ക​റാ​ണ് ​ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തിലേക്ക് എത്തുന്നത്. ഡി​സം​ബ​ർ 15ന് അദ്ദേഹം സ്ഥാനമേൽക്കും.

കൂ​ട്ടു​മ​ന്ത്രി​സ​ഭാ ധാ​ര​ണ പ്ര​കാ​രം ലി​യോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന ടേ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​ത്. ര​ണ്ട​ര വ​ർ​ഷ​മാ​യിരി​ക്കും അദ്ദേഹത്തിന്റെ കാ​ലാ​വ​ധി. ഫീ​യ​നാ​ഫോ​ൾ നേ​താ​വ് മീ​ഹോ​ൾ മാ​ർ​ട്ടി​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി. 43​കാ​ര​നാ​യ ലി​യോ​യു​ടെ ര​ണ്ടാമൂ​ഴ​മാ​ണ് ഇത്.

നേരത്തെ 2017ൽ ​ലി​യോ വ​രാ​ഡ്ക​ർ തന്റെ 38ാം വ​യ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​യായിരുന്നു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം കി​ട്ടാ​തെ വന്നതോടെയാണ് കൂട്ടു​ക​ക്ഷി ഭ​ര​ണം വേ​ണ്ടി​വ​ന്ന​ത്. 2011-16 കാ​ല​ഘ​ട്ട​ത്തി​ൽ ലി​യോ വി​വി​ധ വ​കു​പ്പു​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.

1960ക​ളി​ൽ മും​ബൈ​യി​ൽ ​നി​ന്നു ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യ ഡോ. ​അ​ശോ​ക് വ​രാഡ്കറു​ടെ​യും ബ്രി​ട്ട​നി​ൽ ന​ഴ്‌​സാ​യി​രു​ന്ന അ​യ​ർ​ല​ൻഡി​ലെ വാ​ട്ട​ർഫോ​ർ​ഡ്‌​കാ​രി​യാ​യ മി​റി​യ​ത്തി​ന്‍റെ​യും മ​ക​നാ​ണ് ലി​യോ. പി​ന്നീ​ട് ലി​യോ​യു​ടെ കു​ടും​ബം ബ്രി​ട്ട​നി​ൽ​ നി​ന്ന് അ​യ​ർ​ല​ൻഡി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

ട്രി​നി​റ്റി കോ​ള​ജി​ൽ ​നി​ന്നു മെ​ഡി​സി​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ലി​യോ കു​റ​ച്ചു കാ​ലം മും​ബൈ​യി​ൽ ഡോ​ക്ട​റാ​യി സേ​വനം ചെയ്തിരുന്നു. കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

TAGS :

Next Story