Quantcast

കഫ് സിറപ്പ് കഴിച്ച് മരണം; സർക്കാറിനെതിരെ നിയമനടപടിയുമായി ഇന്തോനേഷ്യൻ കുടുംബങ്ങൾ

കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും ഏകദേശം 2 ബില്യൺ നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Published:

    1 Dec 2022 4:07 PM GMT

കഫ് സിറപ്പ് കഴിച്ച് മരണം; സർക്കാറിനെതിരെ നിയമനടപടിയുമായി ഇന്തോനേഷ്യൻ കുടുംബങ്ങൾ
X

ജക്കാർത്ത: ഇന്തോനേഷ്യയിൽ 199 പേരുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന മായം കലർന്ന കഫ് സിറപ്പുകൾ വിതരണം ചെയ്‌ത സംഭവത്തിൽ നിയമനടപടിയുമായി മരിച്ചവരുടെ കുടുംബങ്ങൾ. രാജ്യത്ത് ഓഗസ്‌റ്റ് മുതൽ വൃക്ക രോഗികളുടെ എന്നതിൽ വൻ വർധനയാണുണ്ടായത്. 199 പേർ സമാന ലക്ഷണങ്ങളോടെ മരിച്ചു. കൂടുതലും കുട്ടികളാണ് മരണപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചുമക്ക് നൽകുന്ന കഫ് സിറപ്പുകൾ ഉൾപ്പടെ ചില ലിക്വിഡ് മെഡിസിനുകളിൽ മായം കലർന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ ഇവ നിരോധിക്കുകയും ചെയ്തു.

ഇപ്പോഴിതാ സംഭവത്തിൽ നിയമനടപടികൾ ശക്തമാക്കുകയാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾ. ആരോഗ്യ മന്ത്രാലയം, രാജ്യത്തെ ഭക്ഷ്യ-മരുന്ന് ഏജൻസി എന്നിവർക്കെതിരെയാണ് കുടുംബങ്ങൾ പരാതി നൽകിയിരിക്കുന്നത്. സിറപ്പുകൾ വിൽക്കുന്ന ഏഴ് കമ്പനികൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഹാനികരമായ മരുന്നുകളുടെ വിൽപ്പനയും തുടർന്നുള്ള ശിശുമരണങ്ങളും തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനാലാണ് തങ്ങൾ നിയമനടപടി സ്വീകരിച്ചതെന്ന് ഇരകളുടെ ബന്ധുക്കളുടെ അഭിഭാഷകൻ അവാൻ പുര്യദി അറിയിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ വളരെ നിരാശയിലാണ്. വിതരണക്കാർ, ഫാർമസികൾ, ബിപിഒഎം (ഭക്ഷ്യ-മരുന്ന് ഏജൻസി), ആരോഗ്യ മന്ത്രാലയം എന്നിവരെല്ലാം ഓരോ മരണത്തിനും ഉത്തരവാദികളാണ്. കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും ഏകദേശം 2 ബില്യൺ നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യംയും($127,049) പരിക്കേറ്റ ഓരോ വ്യക്തിക്കും ഏകദേശം 1 ബില്യൺ റുപ്പിയയും ($ 63,524) നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യമെന്നും അഭിഭാഷകൻ പറഞ്ഞു.

മൊത്തം 12 കുടുംബങ്ങൾക്ക് വേണ്ടിയാണ് നിലവിൽ നിയമനടപടികൾ തുടരുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് കമ്പനികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറപ്പ് മരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള ഇവരുടെ ലൈസൻസ് താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.

ആഫ്രിക്കയിലെ ഗാംബിയയിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാംബിയയിൽ ഇന്ത്യൻ നിർമിത കഫ് സിറപ്പ് കുടിച്ച് 66 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹരിയാണ ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവക്കെതിരെയായിരുന്നു അന്വേഷണം.

ഗാംബിയയിൽ കുട്ടികൾക്ക് നൽകിയ കഫ് സിറപ്പുകളിൽ രാസവസ്തുക്കളായ ഡൈഎഥിലിൻ ഗ്ലൈക്കോളും എഥിലിൻ ഗ്ലൈക്കോളും അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. നിറമോ മണമോ ഇല്ലാത്ത മധുരമുള്ള രാസപദാർഥമാണ് ഡൈഎഥിലിൻ ഗ്ലൈക്കോൾ. എഥിലിൻ ഗ്ലൈക്കോളിന്റെ തന്നെ വകഭേദമാണിത്. ഇവ രണ്ടും ശരീരത്തെ ഒരേ രീതിയിലാണ് ബാധിക്കുക. ഛർദി,വയറിളക്കം,അടിവയറ്റിൽ വേദന, എന്നിവയൊക്കെ ഇവ അമിത അളവിൽ ശരീരത്തിലെത്തിയാൽ ഉണ്ടാകും. ചിലരിൽ നാഡീസംബന്ധമായ അസുഖങ്ങൾക്കും വഴിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോമയിലേക്ക് വരെ ഇവ ആളുകളെ നയിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

TAGS :

Next Story