Quantcast

ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ടുദിവസം; ആറുവയസുകാരനെ അത്ഭുതമായി രക്ഷപ്പെടുത്തി

മുത്തശ്ശിയുടെ മൃതദേഹത്തിന് സമീപമായിരുന്നു കുട്ടിയെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-11-24 06:21:58.0

Published:

24 Nov 2022 5:30 AM GMT

ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍  വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ടുദിവസം; ആറുവയസുകാരനെ അത്ഭുതമായി രക്ഷപ്പെടുത്തി
X

ഇന്തോനേഷ്യ: തിങ്കളാഴ്ച ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിൽ 271 ലധികം ആളുകളാണ് മരിച്ചത്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചനലത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ ആറുവയസുകാരനെ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അവശിഷ്ടങ്ങൾക്കിടയിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആറ് വയസ്സുകാരനെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. പുറത്തെടുത്തു. അസ്‌ക എന്ന കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അവൻ ജീവിച്ചിരിക്കുന്നെന്ന് മനസിലാക്കിയപ്പോൾ ഞാനടക്കം എല്ലാവരും കരഞ്ഞെന്ന് പ്രാദേശിക സന്നദ്ധപ്രവർത്തകൻ ജെക്സെൻ വ്യാഴാഴ്ച എഎഫ്പിയോട് പറഞ്ഞു.

ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സിയാൻജൂരിലെ ജില്ലയായ കുഗെനാങ്ങിലാണ് ഈ സംഭവം. തകർന്ന് തരിപ്പണമായ വീട്ടിൽ നിന്ന് രക്ഷാപ്രവർത്തകർ ബാലനെ പുറത്തെടുക്കുന്ന വീഡിയോ വസ്റ്റ് ജാവയിലെ ബോഗോർ ഡിസ്ട്രിക്റ്റ് ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.

കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും ഭൂകമ്പത്തിൽ മരിച്ചിരുന്നു. അസ്‌കയെ രക്ഷിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സന്നദ്ധപ്രവർത്തകൻ എഎഫ്പിയോട് പറഞ്ഞു. മുത്തശ്ശിയുടെ അരികിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇടിഞ്ഞുവീണ ഭിത്തി മറ്റൊരു മതിൽ വന്നുനിന്നതുകൊണ്ടാണ് കുട്ടിയുടെ ദേഹത്ത് വീഴാഞ്ഞത്. അതാണ് കുഞ്ഞിനെ രക്ഷിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വീടിന്റെ ഉള്ളിൽ ഒരു കട്ടിലിൽ തലയിണയും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു അവൻ. അവനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽ 10 സെന്റീമീറ്റർ വിടവുണ്ടായിരുന്നു. '48 മണിക്കൂറിന് ശേഷവും കുട്ടി ജീവിച്ചിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, അറിയാമെങ്കിൽ തലേദിവസം രാത്രി തന്നെ രക്ഷാപ്രവർത്തനം നടത്തുമായിരുന്നെന്നും രക്ഷാപ്രവർത്തകർ പറയുന്നു.

ഈ സംഭവത്തോടെ അവശിഷ്ടങ്ങളിൽ നിരവധി പേരെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയും ഭരണകൂടം പങ്കുവെച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി 6,000 പേരെ വിന്യസിച്ചു. സ്ഥലത്ത് കനത്തമഴയാണ്.പക്ഷേ ഞങ്ങൾ തിരച്ചിൽ തുടരുകയാണെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി മേധാവി സുഹര്യാന്റോ പറഞ്ഞു. കാണാതായ ഏഴുവയസ്സുകാരി ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഡസൻ കണക്കിന് ആളുകൾക്കായാണ് അധികൃതർ തിരച്ചിൽ തുടരുരുന്നത്.

TAGS :

Next Story