സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി; സമൂഹമാധ്യമ ഇൻഫ്ലുവൻസർ മരിച്ചു
ശ്വാസകോശ ധമനികളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്ന പള്‍മണറി എംബോളിസം എന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടായത്

- Published:
21 Feb 2026 6:51 PM IST

സാവോ പോളോ: പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായതിനു പിന്നാലെ ആരോഗ്യനില ഗുരുതരാവസ്ഥയിലായ ബ്രസീലിയന്‍ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മരിച്ചു. 27കാരിയായ ബിയാന്‍ക ഡയസാണ് മരിച്ചത്. പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സാവോ പോളോയിലെ വീട്ടിലാണ് മരണം.
ശ്വാസകോശ ധമനികളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്ന പള്‍മണറി എംബോളിസം എന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടായത്. പ്ലാസ്റ്റിക് സര്‍ജറിക്കിടെ രക്തം കട്ടപിടിച്ചത് ധമനികളിലേക്ക് ഇറങ്ങിയതാവാം കാരണമെന്നാണ് സൂചന. 18 ദിവസം മുമ്പാണ് ബിയാന്‍ക ഡയസ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്. ഏതുതരം പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയതെന്ന് കുടുംബം വ്യക്തമാക്കിയിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ 60,000ലേറെ ഫോളോവേഴ്‌സുണ്ട് ഇവര്‍ക്ക്. മോഡലിങ് കണ്ടന്റുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. അതേസമയം, മരണത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16
