സർക്കാർ വിരുദ്ധപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം; ഇറാൻ നടി തരനേ അലിദൂസ്തി അറസ്റ്റിൽ
ഡിസംബർ 8ന് ഇൻസ്റ്റഗ്രാമിൽ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പിട്ടിരുന്നു

തെഹ്‌റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് നടി തരനേ അലിദൂസ്തി അറസ്റ്റിൽ. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് ഇറാനിയൻ പൊലീസ് അറിയിച്ചു.
2016-ൽ ഓസ്‌കാർ നേടിയ 'ദ സെയിൽസ്മാൻ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ പ്രശസ്തയായത്. ഹിജാബ് ധരിക്കാതെ ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അലിദൂസ്തി തന്റെ പിന്തുണ അറിയിച്ചിരുന്നു. കുർദിഷ് ഭാഷയിൽ 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്നെഴുതിയ ഒരു ബോർഡും താരം കൈയിൽ പിടിച്ചിട്ടായിരുന്നു ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്.ഡിസംബർ 8ന് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിന്റെ പേരിലാണ് അറസ്റ്റ്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി അവർ അഭിനയം താൽകാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.ഈ വർഷം കാൻസ് ചലച്ചിത്രമേളയിൽ അലിദോസ്തിയുടെ 'ലെയ്‌ലാസ് ബ്രദേഴ്സ്' എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പോലീസ് പിടികൂടിയ കുർദിഷ് വനിത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയത്. സെപ്തംബർ 16-നാണ് മഹ്‌സ അമിനി മരിച്ചത്.
Adjust Story Font
16

