Quantcast

ഐ.എസ് ഭീകരാക്രമണത്തിൽ പങ്ക്; ഒബാമയും ബുഷും അമേരിക്കയും 2558 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ കോടതി

ഇറാൻ പാർലമെന്റ് കെട്ടിടവും പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമേനിയുടെ ശവകുടീരവും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    26 April 2023 1:33 PM GMT

ഐ.എസ് ഭീകരാക്രമണത്തിൽ പങ്ക്; ഒബാമയും ബുഷും അമേരിക്കയും 2558 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ കോടതി
X

തെഹ്റാൻ: രാജ്യത്ത് 2017ൽ നടന്ന ഐ.എസ് ഭീകരാക്രമണങ്ങൾക്ക് അമേരിക്കയും മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ബുഷ് തുടങ്ങിയവരും 313 മില്യൺ ഡോളർ (2558,53,55,550 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ കോടതി. 2017 ജൂണിൽ തെഹ്‌റാനിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങളുടെ പരാതിയിലാണ് തലസ്ഥാനത്തെ കോടതി ബുധനാഴ്ച വിധി പുറപ്പെടുവിച്ചതെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ വെബ്‌സൈറ്റ് പറയുന്നു.

ഇറാൻ പാർലമെന്റ് കെട്ടിടവും പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമേനിയുടെ ശവകുടീരവും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ധാർമികവും ശിക്ഷാർഹവുമായ നാശനഷ്ടങ്ങൾക്ക് യഥാക്രമം 104 മില്യൺ ഡോളറും 199 മില്യൺ ഡോളറും സാമ്പത്തിക നാശനഷ്ടങ്ങൾക്ക് 9.95 മില്യൺ ഡോളറും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഏകദേശം 313 മില്യൺ ഡോളർ വരുമിത്.

യുഎസ് ഭരണകൂടം, മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ, സെൻട്രൽ കമാൻഡ് (സെന്റ്‌കോം), അതിന്റെ മുൻ കമാൻഡർ ടോമി ഫ്രാങ്ക്‌സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി, ട്രഷറി ഡിപ്പാർട്ട്‌മെന്റ്, ആയുധ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ, അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളും വ്യക്തികൾക്കുമാണ് ശിക്ഷ വിധിച്ചത്. അതേസമയം, നഷ്ടപരിഹാര ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന് കോടതി പറഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങൾക്ക് യുഎസിനെ കുറ്റപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് വിശദീകരണമായി, ഭീകര ഗ്രൂപ്പുകളെ സംഘടിപ്പിക്കുന്നതിലും നയിക്കുന്നതിലും യുഎസ് വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ, യു,എസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകളും വിവരങ്ങളും, ഐ.എസ് ഉൾപ്പെടെയുള്ള ഭീകര ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നതിൽ സിഐഎയുടെ പങ്ക് വിശദമാക്കുന്ന യു.എസ് ഉദ്യോഗസ്ഥരുടെ പുസ്തകങ്ങളും പ്രസംഗങ്ങളും ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ വെബ്‌സൈറ്റ് ഉദ്ധരിച്ചു.

തീവ്രവാദ ആക്രമണങ്ങൾക്ക് ഇറാനെ കുറ്റപ്പെടുത്തുകയും പിടിച്ചെടുത്ത ഇറാനിയൻ സ്വത്തുക്കളിൽ നിന്ന് നഷ്ടപരിഹാരം നൽകുകയും ചെയ്ത യു.എസ് കോടതികളുടെ നിരവധി ഉത്തരവുകൾക്കുള്ള പ്രതികരണമായാണ് ഈ വിധിയെന്ന് ജുഡീഷ്യറി വ്യക്തമാക്കി. ഇറാനിയൻ കോടതികൾ യു.എസ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ വിവിധ കേസുകളിൽ ശിക്ഷ വിധിക്കുകയും നിയമപരമായ തീരുമാനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നത് തുടരുമെന്നും വെബ്സൈറ്റ് വിശദമാക്കി.

TAGS :

Next Story