Quantcast

യുഎസ് സൈനിക താവള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

യുഎസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇറാൻ

MediaOne Logo

Web Desk

  • Published:

    29 Jan 2024 5:05 PM GMT

യുഎസ് സൈനിക താവള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ
X

ദുബൈ: ജോർദാനിലെ യുഎസ് സൈനിക താവള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ. യുഎസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇറാൻ പ്രതികരിച്ചു. യുഎസ് സൈന്യവും ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളും തമ്മിൽ സംഘർഷമുണ്ടെന്നും ഇതാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ വിശദീകരണം.

ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന് നിരവധി യുഎസ് സെനറ്റർമാർ എക്സിൽ ആവശ്യപ്പെട്ടു.ആക്രമണത്തിന് തീർച്ചയായും തിരിച്ചടിക്കുമെന്ന് യുഎസ് ഇന്നലെ പ്രതികരിച്ചിരുന്നു.ഇറാൻ അനുകൂല സായുധ സംഘടനാ കൂട്ടായ്മ ഇസ്ലാമിരക് റസിസ്റ്റൻസാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം ഇന്നലെ രാത്രി നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗസ്സയിൽ കൂടുതൽ യുനർവ കേന്ദ്രങ്ങൾ പ്രവർത്തനരഹിതമായതോടെ ദുരിതം കനത്തു. 22 യുനർവ കേന്ദ്രങ്ങളിൽ നിലവിൽ നാലെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഗസ്സയിൽ ഭക്ഷണവും വെള്ളവും മരുന്നും അടക്കം എത്തിക്കുന്നത് യുഎൻ അഭയാർഥി ഏജൻസിയായ യുനെർവ കേന്ദ്രങ്ങൾ വഴിയാണ്. ഇതിനിടെ ഗസ്സയിൽ ജൂത സെറ്റിൽമെന്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമ്മേളനത്തിൽ 12 ഇസ്രായേലി മന്ത്രിമാർ പങ്കെടുത്തു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ തെക്ക് ഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പറേഷൻ അംഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള സയ്യിദ സെയ്നബ് പ്രദേശത്താണ് വ്യോമാക്രമണം നടന്നത്. ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയുമായി ഇസ്ലാമാബാദിൽ ചർച്ച നടത്തി. സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.

TAGS :

Next Story