ഇറാൻ ഇസ്രായേൽ സംഘർഷം; വ്യോമപാത അടച്ച് ഖത്തർ
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തർ: ഇറാൻ ഇസ്രായേൽ സംഘർഷ തുടരുന്ന പശ്ചാത്തലത്തിൽ വ്യോമപാത അടച്ച് ഖത്തർ. താൽക്കാലികമായാണ് വ്യോമപാത അടച്ചത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ പൗരന്മാരുടേയും താമസക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വ്യോമപാത അടക്കാനുള്ള തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണ് നടപടിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. എത്രകാലത്തേക്കാണ് അടച്ചിടുന്നതെന്ന കാര്യം നിലവിൽ വ്യക്തമല്ല. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെയും ഈ നടപടി ബാധിക്കും.
watch video:
Next Story
Adjust Story Font
16

