Quantcast

ഖാംനഈയുടേത് രക്തസാക്ഷിത്വമെന്ന് ഇറാന്‍; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

ഖംനഈയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനെതിരായ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കമാണെന്ന് ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ

MediaOne Logo

Web Desk

  • Updated:

    2026-03-01 03:14:19.0

Published:

1 March 2026 7:48 AM IST

ഖാംനഈയുടേത് രക്തസാക്ഷിത്വമെന്ന് ഇറാന്‍; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം
X

തെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത് ഇന്ന് പുലര്‍ച്ചെയെന്ന് റിപ്പോര്‍ട്ട്. ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാന്‍ അറിയിച്ചു. ഖംനഈയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനെതിരായ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കമാണെന്ന് ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രതികരിച്ചു. ഖാനഈയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

ഖാംനഇയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഇറാൻ റവലൂഷണറി ഗാർഡ് മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളിൽ ഏകദേശം 40 ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഖംനഈയുടെ മകളും കൊച്ചുമകളുമടക്കം നാല് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്നും ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഏഴുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. തെല്‍ അവീവ് അടക്കം നിരവധിയിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായി.


TAGS :

Next Story