Quantcast

യുഎസിന്റെ രണ്ട് എംക്യു റീപ്പർ ഡ്രോണുകൾ കൂടി ഇറാൻ തകർത്തിട്ടു; നഷ്ടം ഇങ്ങനെ...

യുദ്ധം തുടങ്ങിയ ശേഷം ഇറാൻ തകർക്കുന്ന പതിനൊന്നാമത്തെ ഡ്രോൺ ആണിത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-10 06:35:29.0

Published:

10 March 2026 11:45 AM IST

യുഎസിന്റെ രണ്ട് എംക്യു റീപ്പർ ഡ്രോണുകൾ കൂടി ഇറാൻ തകർത്തിട്ടു; നഷ്ടം ഇങ്ങനെ...
X

തെഹ്റാന്‍: യുഎസിന്റെ രണ്ട് എംക്യു റീപ്പർ ഡ്രോണുകൾ കൂടി ഇറാൻ തകർത്തിട്ടു. യുദ്ധം തുടങ്ങിയ ശേഷം ഇറാൻ തകർക്കുന്ന പതിനൊന്നാമത്തെ ഡ്രോൺ ആണിത്.

ഡ്രോണ്‍ തകര്‍ന്നതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഈ യുദ്ധത്തിലെ ഏറ്റവും വലിയ സൈനിക ഉപകരണ നഷ്ടങ്ങളിൽ ഒന്നാണിത്. 300 കോടിക്ക് അടുത്താണ് ഒരു ഡ്രോണിന് വരുന്ന ചിലവ്. നഷ്ടപ്പെട്ട ഡ്രോണുകളുടെ ആകെ ചിലവ് 300മില്യണ്‍‌ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്.

നിരീക്ഷണ ദൗത്യങ്ങൾക്കും കൃത്യതയാർന്ന ആക്രമണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പൈലറ്റില്ലാ വിമാനങ്ങളാണ് എംക്യു 9 റീപ്പർ ഡ്രോണുകൾ. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുള്ള സാഹചര്യങ്ങളിൽ ഈ വിമാനങ്ങളെ എളുപ്പത്തിൽ ലക്ഷ്യം വെക്കാൻ സാധിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അതിനാല്‍ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളുള്ള മേഖലകളേക്കാൾ, പ്രതിരോധ സംവിധാനങ്ങൾ കുറഞ്ഞ ഇടങ്ങളിലേക്കാണ് ഇത്തരം ഡ്രോണുകളെ പറഞ്ഞയക്കാറ്.

പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 480 കിലോമീറ്ററാണ്. ഫൈറ്റർ ജെറ്റുകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഫൈറ്റർ ജെറ്റുകൾക്ക് മണിക്കൂറിൽ ഏകദേശം 1,200 മുതൽ 1,900 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ്.

അതേസമയം ഇറാൻ-അമേരിക്ക സംഘർഷം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ രംഗത്ത് എത്തി. യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും, മറിച്ച് തങ്ങളാണെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി. മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story