Quantcast

ഇറാൻ ഇരട്ട സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

സ്‌ഫോടനത്തെ യു.എൻ രക്ഷാസമിതി അപലപിച്ചു

MediaOne Logo

Web Desk

  • Published:

    4 Jan 2024 6:02 PM GMT

ISIS, Irandoubleblast, Iranbombings
X

തെഹ്‌റാൻ: 84 പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്. സ്‌ഫോടനത്തെ യു.എൻ രക്ഷാസമിതി അപലപിച്ചു.

ആക്രമണത്തനു പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്നു കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌ഫോടനത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പൂർണശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.

റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ് ഇന്നലെ ഇറാനെ ഞെട്ടിച്ച സ്‌ഫോടനം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയ ഘട്ടത്തിലാണ് ഭീകരർ റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്. സ്മാരകത്തിൽനിന്ന് 700 മീറ്റർ അകലെയായിരുന്നു ആദ്യ സ്‌ഫോടനം. 13 മിനിറ്റിനു പിന്നാലെ രണ്ടാമത്തെ സ്‌ഫോടനം. സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണ്.

ഭീകരാക്രമണം ആസൂത്രണം ചെയ്ത ആരെയും വെറുതെവിടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്റ്റ് ഏജന്റുമാരും അവരുടെ സഹായികളുമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും കരങ്ങൾ വ്യക്തമാണെന്ന് ഇറാനിയൻ റെവല്യൂഷനറി ഗാർഡിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടർ ആരോപിച്ചു. ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻ വക്താവ് ഡോ. കിയാനുഷ് ജഹാൻപുർ ആവശ്യപ്പെട്ടു.

Summary: ISIS claims responsibility for double blast in Iran

TAGS :

Next Story