Quantcast

'ബന്ദികളെ ഇസ്രായേൽ ഭരണകൂടം ബലികൊടുക്കുന്നു': കുടുംബങ്ങൾ

'ബന്ദിമോചനം എന്ന പരമോന്നത മറന്നും യുദ്ധം തുടരുകയാണ് ഗവൺമെന്റ് ചെയ്യുന്നത്.'

MediaOne Logo

Web Desk

  • Published:

    1 Jun 2024 10:41 AM IST

ബന്ദികളെ ഇസ്രായേൽ ഭരണകൂടം ബലികൊടുക്കുന്നു: കുടുംബങ്ങൾ
X

തെൽ അവിവ്: ഒക്ടോബർ ഏഴിന് ഹമാസ് പിടിച്ചെടുത്ത ഇസ്രായേൽ ബന്ദികളുടെ മോചനക്കാര്യത്തിൽ പ്രതീക്ഷ അവസാനിക്കുന്നതായി കുടുംബങ്ങൾ. ബന്ദികളെ മോചിപ്പിക്കുന്നതിൽ ഇസ്രായേൽ ഭരണകൂടത്തിന് താൽപര്യമില്ലെന്നും അവരെ ബലി കൊടുക്കാൻ മനഃപൂർവം തീരുമാനിച്ചതു പോലെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയായ 'ഹോസ്‌റ്റേജസ് ആന്റ് മിസ്സിങ് ഫാമിലീസ് ഫോറം' പ്രസ്താവനയിൽ പറഞ്ഞു.

'ബന്ദിയാക്കപ്പെട്ട ഒരാളെയും പെരുവഴിയിലാക്കില്ലെന്ന മൗലികമായ ധാർമിക മൂല്യത്തിൽ നിന്ന് പിന്മാറാൻ ഇസ്രായേൽ ഗവൺമെന്റ് തീരുമാനിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ബന്ദിമോചനം എന്ന പരമോന്നത മറന്നും യുദ്ധം തുടരുകയാണ് ഗവൺമെന്റ് ചെയ്യുന്നത്. ബന്ദികൾ മാത്രമല്ല ഇപ്പോൾ രാജ്യം മുഴുവനായും തന്നെ ഭരണകൂടത്താൽ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ്. രാജ്യസേവനത്തേക്കാൾ രാഷ്ട്രീയ താൽപര്യങ്ങളാണ് ഭരണകർത്താക്കൾക്കുള്ളത്...' പ്രസ്താവനയിൽ പറയുന്നു.

ബന്ദിമോചനത്തിന് ഗവൺമെന്റിനെ നിർബന്ധിക്കാൻ പ്രക്ഷോഭത്തിൽ എല്ലാ ഇസ്രായേലികളും അണിചേരണമെന്നും സംഘടന ആവശ്യപ്പെട്ടു.

Next Story