Quantcast

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ വെടിവയ്പ്പ്; രണ്ട് ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു

22 വയസ് പ്രായമുള്ള രണ്ട് ഫലസ്തീൻ യുവാക്കളാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-05-07 09:31:27.0

Published:

7 May 2023 9:29 AM GMT

Israeli forces kill 2 Palestinian youths in the occupied West Bank, Israeli attack in the occupied West Bank, Israel attack against Palestinians
X

ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ രണ്ട് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തി. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഇസ്രായേലികളെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന.

തൂൽകറമിനടുത്തുള്ള നൂർ ശംസ് അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്‌ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. 22 വയസ് പ്രായമുള്ള ഹംസ ജമീൽ, സമീർ സലാഹ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ നെഞ്ചിലും കഴുത്തിലും വയറിലും വെടിയേറ്റിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിച്ചു. വെടിവയ്പ്പിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച അവനീ ഹെഫ്റ്റ്‌സിൽ ഇവർ ഇസ്രായേലികൾക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് സൈന്യം അവകാശപ്പെട്ടത്. ആക്രമണത്തിൽ ഒരു ഇസ്രായേൽ പൗരന് പരിക്കേറ്റതായും പറയുന്നു. ഇസ്രായേൽ അധികാരപ്രയോഗത്തിലൂടെ പിടിച്ചടക്കിയ വെസ്റ്റ്ബാങ്കിലെ ഒരു കുടിയേറ്റ പ്രദേശമാണ് അവനീ ഹെഫ്റ്റ്‌സ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിരവധി ഇസ്രായേൽ കുടിയേറ്റങ്ങളാണ് മേഖലയിലുള്ളത്.

ഈ വർഷം മാത്രം വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസിലുമായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 104 ആയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്. ഫലസ്തീൻ പ്രദേശങ്ങളിൽ നടക്കുന്ന ജൂതകുടിയേറ്റ നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ അടക്കിനിർത്താനാണ് മേഖലയിൽ നിരന്തരം ഇസ്രായേൽ ആക്രമണം നടക്കുന്നത്. ഒരു വർഷത്തോളമായി വെസ്റ്റ്ബാങ്കിലെയും ജറൂസലമിലെയും ഗ്രാമങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാണ്.

Summary: Israeli forces kill 2 Palestinian youths in the occupied West Bank

TAGS :

Next Story