വെസ്റ്റ് ബാങ്കിൽ വെടിവെപ്പ്; രണ്ട് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വധിച്ചു
നിരവധി പേർക്ക് പരിക്കേറ്റു

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 22കാരനായ മുഹമ്മദ് അൽ അസീസി, 29 കാരൻ അബൂദ് സുബ്ഹ് എന്നീ ഫലസ്തീൻ യുവാക്കളാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്ക് പട്ടണമായ നബ്‌ലസിലെ ഫലസ്തീൻ വസതിക്കു നേരെയാണ് ഇസ്രായേൽ സേനയുടെ അതിക്രമം.
നിരവധി വെടിവെപ്പ് സംഭവങ്ങളിലെ പ്രതികളാണ് കൊല്ലപ്പെട്ടവരെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് ആരോപിച്ചു. എന്നാൽ നിരപരാധികളുടെ താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അകാരണമായ അക്രമസംഭവങ്ങളാണ് വെസ്റ്റ്ബാങ്കിൽ അരങ്ങേറിയതെന്ന് ഫലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനാനന്തരം ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ അതിക്രമം വർധിച്ചതായി മനുഷ്യാവകാശ സംഘടനകൾ കൂട്ടിച്ചേര്‍ത്തു.
Watch: Two Palestinians were killed overnight during an Israeli army operation in the #WestBank city of Nablus, the #Palestinian health ministry says.https://t.co/5VWdEJQBZH pic.twitter.com/6jVBmnR6QP
— Al Arabiya English (@AlArabiya_Eng) July 24, 2022
സായുധ ഫലസ്തീൻ പോരാളികൾക്കെതിരായ റെയിഡാണ് നബുലസിൽ നടന്നതെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്. വലിയ തോതിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നും സൈന്യം പറയുന്നു. എന്നാൽ ഒറ്റ ഇസ്രായേൽ സൈനികർക്കും സംഭവത്തിൽ പരിക്കില്ല. തികച്ചും ഏകപക്ഷീയ അതിക്രമം തന്നെയാണ് നടന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. അതേ സമയം തീവ്രവാദ പ്രവർത്തനം നടത്തുന്ന ഫലസ്തീനികൾക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് മുന്നറിയിപ്പ് നൽകി. വെസ്റ്റ്ബാങ്കിലെ മറ്റൊരിടത്തും ഫലസ്തീനികൾക്കെതിരെ സൈന്യത്തിെൻറ ബലപ്രയോഗം നടന്നു. ഇസ്രായേൽ അതിക്രമത്തെ തുടർന്ന് ഈ വർഷം മാത്രം 60 ഫലസ്തീൻ യുവാക്കളാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

