Quantcast

ഇറാൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ

ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ഇസ്രായേൽ സജീവമായി പ്രവർത്തിക്കുന്നതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2025-06-16 04:59:38.0

Published:

16 Jun 2025 9:21 AM IST

ഇറാൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ
X

തെൽ അവീവ്: ഇറാൻ ആക്രമണത്തിൽ മധ്യ ഇസ്രായേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ജെറുസലേം പോസ്റ്റ്, ചാനൽ 14, വൈനെറ്റ് ന്യൂസ് എന്നീ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ഇസ്രായേൽ സജീവമായി പ്രവർത്തിക്കുന്നതായും ഇസ്രായേൽ മാധ്യമങ്ങൾ. ഇതിന്റെ ഭാഗമായി ടെഹ്‌റാനിലുള്ള ജനങ്ങളെ കൂട്ട പലായനം നടത്താനായുള്ള നടപടി ആരംഭിക്കാൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പദ്ധതിയിടുന്നതായി ഇസ്രായേലി മാധ്യമം ചാനൽ 14 റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇറാൻ ആക്രമത്തിൽ തീപിടിച്ച ഹൈഫ റിഫൈനറിയിൽ തീയണക്കാൻ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയിൽ വരെ ഉത്പാദിപ്പിക്കുന്ന ഇസ്രയേലിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിൽ ഇറാന്റെ മിസൈലുകൾ നേരിട്ട് പതിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

നിലവിൽ ഹൈഫ റിഫൈനറി മേഖലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്ക് പറ്റിയതായും ഇസ്രായേൽ ഹോസ്പിറ്റൽ സ്ഥിരീകരിച്ചു. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാൻ്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Next Story