Quantcast

'എല്ലാ.., ഇതാ നിനക്കുള്ള ജന്മദിന സമ്മാനം'; ഗസ്സയിൽ താമസകെട്ടിടം ബോംബിട്ട് തകർക്കുംമുൻപ് ഇസ്രായേൽ സൈനികൻ

ഗസ്സയിൽ താൽക്കാലികമായി വെടിനിർത്തിയെങ്കിലും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ ആറ് ഫലസ്തീനികളാണു കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-11-26 08:48:30.0

Published:

26 Nov 2023 8:43 AM GMT

Israeli soldier detonates a residential building in Gaza and gifts it to his 2-year-old child in her birthday, Israeli soldier gifts his 2-year-old an explosion in Gaza
X

ഗസ്സ സിറ്റി: ഗസ്സയിൽ റെസിഡൻഷ്യൽ കെട്ടിടം ബോംബ് വച്ചു തകർക്കുംമുൻപ് രണ്ടു വയസുകാരിയായ മകൾക്ക് 'ഡെഡിക്കേഷനു'മായി ഇസ്രായേൽ സൈനികൻ. മകൾക്കുള്ള ജന്മദിന സമ്മാനമെന്നു പറഞ്ഞാണ് ഇയാൾ വിഡിയോ ചെയ്തിരിക്കുന്നത്.

ഗസ്സ മുനമ്പിൽനിന്നാണ് ഇസ്രായേൽ സൈനികൻ വിഡിയോ പകർത്തിയിരിക്കുന്നത്. മറ്റു സൈനികരും ഇയാൾക്കൊപ്പം വിഡിയോയിലുണ്ട്. ''ഈ ബോംബ് സ്‌ഫോടനം ജന്മദിനം ആഘോഷിക്കുന്ന എന്റെ മകൾക്ക് സമർപ്പിക്കുന്നു. രണ്ടു വയസുകാരിയാണവൾ. നിന്നെ മിസ് ചെയ്യുന്നു, ഞാൻ. ക്രയോട്ട് സ്‌റ്റേഷൻ ഇവിടെനിന്ന് പത്ത് മൈൽ അപ്പുറത്താണുള്ളത്.''

ഇതും പറഞ്ഞ് 10, 9, 8, 7.... എന്നിങ്ങനെ സ്‌ഫോടനത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിക്കുന്നു. നിമിഷങ്ങൾക്കകം ഇവരുടെ പിന്നിലുള്ളൊരു കെട്ടിടം വൻ സ്‌ഫോടനശബ്ദത്തോടെ തീഗോളമായി ചിതറിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കെട്ടിടം തകർന്നവീഴുമ്പോൾ താനാ വൃത്തികെട്ട സാധനം തീർത്തുകളഞ്ഞെന്ന് ഒരാൾ പശ്ചാത്തലത്തിൽ പറയുന്നതു കേൾക്കാം. താൻ ഉടൻ തിരിച്ചുവരുമെന്നും പറയുന്നുണ്ട്. ഗസ്സയിലെ ദുരന്തഭൂമിയിൽനിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്കിടയിലാണ് മനഃസാക്ഷിയെ നടുക്കുന്ന വിഡിയോ പുറത്തുവരുന്നത്.

അതിനിടെ, ഗസ്സയിൽ താൽക്കാലികമായി വെടിനിർത്തിയെങ്കിലും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ആറ് ഫലസ്തീനികളാണ് ഇന്ന് ഇസ്രായേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അതേസമയം, ഹമാസ് ബന്ദിമോചന കരാറിന്റെ ഭാഗമായി 17 പേരെക്കൂട്ടി കൈമാറിയിട്ടുണ്ട്. 13 ഇസ്രായേലികളും നാല് തായ്‌ലൻഡ് പൗരന്മാരുമാണു സംഘത്തിലുള്ളത്.

Summary: Israeli soldier detonates a residential building in Gaza and giftes it to his 2-year-old child in her birthday

TAGS :

Next Story