ഇതാ പുതിയൊരു പഴം; നാരങ്ങയും തണ്ണിമത്തനും ചേര്‍ന്ന 'ലെമണ്‍ മെലണ്‍', വില കേട്ടാല്‍ ഞെട്ടും
ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹോക്കൈഡോയിലാണ് കര്‍ഷകരാണ് പുതിയ പഴം ഉത്പാദിപ്പിച്ചത്

ലെമണ്‍ മെലണ്‍
ടോക്കിയോ: പഴങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നിലേക്ക് ഒരു പഴം കൂടിയെത്തുന്നു. തണ്ണിമത്തനാണോ എന്നു ചോദിച്ചാല്‍ അതെ എന്നായിരിക്കും ഇത്തരം. എന്നാല്‍ നാരങ്ങയാണോ എന്നു ചോദിച്ചാലും ഉത്തരം അതെ എന്നായിരിക്കും. കാരണം ഈ പുത്തന്‍ പഴത്തിന്‍റെ പേര് തന്നെ 'ലെമണ്‍ മെലണ്‍' എന്നാണ്. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹോക്കൈഡോയിലാണ് കര്‍ഷകരാണ് പുതിയ പഴം ഉത്പാദിപ്പിച്ചത്.
പച്ച കലര്‍ന്ന മഞ്ഞ നിറത്തോടു കൂടിയ ലെമണ്‍ മെലണ് തണ്ണിമത്തന്‍റെ രൂപമാണുള്ളത്. മുറിച്ചുനോക്കുമ്പോള്‍ തണ്ണിമത്തനെപ്പോലെ ചുവന്ന നിറമല്ല, നാരങ്ങയെപ്പോലെ വെളുത്ത നിറമാണ് ഉള്ളില്‍. തണ്ണിമത്തനുള്ളതു പോലെ മധുരമുണ്ടെങ്കിലും ചെറുനാരങ്ങക്ക് സമാനമായ പുളിയുമുണ്ട്. വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ പഴമാണിത്. കണ്ടാല്‍ തണ്ണിമത്തനെപ്പോലെയുണ്ടെങ്കിലും പുറമെ അതിനു സമാനമായ വെളുത്ത വരകള്‍ ഇല്ല.
മൾട്ടിനാഷണൽ ബ്രൂയിംഗ് ആൻഡ് ഡിസ്റ്റിലിംഗ് കമ്പനി ഗ്രൂപ്പായ സൺടോറിയുടെ ഹോർട്ടികൾച്ചർ വിഭാഗമായ സൺടോറി ഫ്ലവേഴ്സാണ് ലെമൺ മെലൺ വികസിപ്പിച്ചെടുത്തത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഒരു തരം തണ്ണിമത്തനിൽ നിന്നാണ് ഇത് വികസിപ്പിച്ചെടുത്തതെന്ന് സോറ ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പരീക്ഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ലെമണ്‍ മെലന്‍ ഫലം കണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ പഴം ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഈ വര്‍ഷമാണ് ഫലം കണ്ടത്. ലെമൺ തണ്ണിമത്തൻ കേൾക്കുന്നത് പോലെ സ്വാദിഷ്ടമാണെങ്കിലും, ഉടൻ തന്നെ നിങ്ങളുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹോക്കൈഡോയിലെ ഫുറാനോ നഗരത്തിലെ അഞ്ച് കർഷകർ പരിമിതമായ അളവിലാണ് ഈ പഴം കൃഷി ചെയ്യുന്നത്. സപ്പോറോയിലെ ഏതാനും സൂപ്പർമാർക്കറ്റുകളിൽ പഴം വില്‍പനക്കെത്തിയിരുന്നു. ഒരു പഴത്തിന് 3,218 യെന്‍(1,832.07 രൂപ) ആണ് വില.കൂടുതല്‍ പഴങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ലെമണ്‍ മെലണ്‍ ജപ്പാനിലെ ആഡംബര പഴ വിപണിയുടെ ഭാഗമായി മാറിയേക്കാം.
Adjust Story Font
16

