ജപ്പാനീസ് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഓയെ കെൻസാബറോ അന്തരിച്ചു
സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ച രണ്ടാമത്തെ ജാപ്പനീസ് എഴുത്തുകാരനാണ് കാൻസാബറോ

ഓയെ കെൻസാബറോ
ടോക്കിയോ: നൊബേൽ സമ്മാന ജേതാവും ജപ്പാനീസ് എഴുത്തുകാരനുമായ ഓയെ കെൻസാബറോ അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് കാൻസാബറോയുടെ മരണമെന്ന് അദ്ദേഹത്തിൻദറെ പ്രസാധകരായ കൊഡെൻഷ അറിയിച്ചു. സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ച രണ്ടാമത്തെ ജാപ്പനീസ് എഴുത്തുകാരനാണ് കാൻസാബറോ.
ലോകമഹായുദ്ധകാലത്തിന്റെ ഭീകരതയും തന്റെ മകനെകുറിച്ചും അതിവൈകാരികമായി എഴുതിയാണ് കെൻസാബറോ വായനക്കാരുടെ ഹൃദയം കവർന്നത്. യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് അനുഭവിച്ചതുകൊണ്ടുതന്നെ ആണവായുധങ്ങൾക്കെതിരെയുള്ള സംഘടനകളുടെ അംബാസഡിറായും അദ്ദേഹം പ്രവർത്തിച്ചു.
ജപ്പാനിവെ പ്രധാന ദ്വീപുകളിലൊന്നായ ഷിക്കോവുവിലാണ് കെൻസിബറോയുടെ ജനനം. അദ്ദേഹത്തിന്റെ പത്തുവയസ്സുണ്ടാവുമ്പോഴാണ് രണ്ടാം ലോകമഹായുദ്ധം ഉണ്ടാവുന്നത്. ടോക്കിയോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ കെൻസാബറോ ഫ്രഞ്ച് സാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, 1994 ൽ നൊബേൽ സമ്മാനം ലഭിച്ചു.
Adjust Story Font
16

