Quantcast

ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്തതിനെതിരെ ജറുസലേമിലെ ക്രിസ്ത്യൻ സഭാ മേധാവികൾ

‘ശത്രുതയുടെ അവസാനവും ബന്ദികളുടെ മോചനവുമാണ് ആത്യന്തിക പ്രതീക്ഷ’

MediaOne Logo

Web Desk

  • Published:

    2 March 2024 4:41 PM GMT

al rashid massacre
X

ഗസ്സയിലെ അൽ റാഷിദ് തെരുവിൽ ഭക്ഷണത്തിന് കാത്തുനിന്നവരെ ഇസ്രായേൽ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ജറുസ​ലേമിലെ പാത്രിയർക്കീസും ക്രിസ്ത്യൻ സഭാ മേധാവികളും. 115 പേരാണ് ​ആക്രണമത്തിൽ കൊല്ലപ്പെട്ടത്. 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പട്ടിണി കിടക്കുന്ന തങ്ങളുടെ കുടുംബങ്ങൾക്കുള്ള ഭക്ഷണം സ്വീകരിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി സേന വെടിയുതിർക്കുകയായിരുന്നുവെന്ന് ക്രിസ്ത്യൻ സഭാ മേധാവികൾ പ്രസ്താവനയിൽ വ്യക്തമാക്കി. സൈന്യം നടത്തിയ കൂട്ടക്കൊലയിൽ നൂറിലധികം ഗസ്സക്കാരാണ് മരിച്ചത്. നൂറുകണക്കിന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സൈന്യത്തിന്റെ പങ്ക് ഇസ്രായേൽ ആദ്യം നിഷേധിക്കാനാണ് ശ്രമിച്ചത്. പിന്നീട്, ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി സൈന്യത്തെ മികച്ച രീതിയിൽ പ്രവർത്തിച്ചതിന് പ്രശംസിക്കുക മാത്രമല്ല, കൊല്ലപ്പെട്ടവരെ കുറ്റപ്പെടുത്താനും ശ്രമിച്ചു. സൈനികരെ ഉപദ്രവിക്കാൻ അവർ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം വിതരണം ചെയ്യുന്നത് നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിർബന്ധിത ക്ഷാമം ഗസ്സ സിറ്റിയിൽ അവശേഷിക്കുന്ന അര ദശലക്ഷം പേർക്ക് കടുത്ത യാഥാർഥ്യമായി മാറിയിരിക്കുന്നു. കനത്ത പ്രവേശന നിയന്ത്രണങ്ങളും ഡെലിവറി വാഹനങ്ങൾക്കുള്ള സുരക്ഷാ അകമ്പടിയുടെ അഭാവവും കാരണം സഹായ വിതരണങ്ങൾ ഏതാണ്ട് നിലച്ചിട്ടുണ്ട്.

വടക്കൻ ഗസ്സയിലെ ഉപരോധം മൂലമുണ്ടാകുന്ന പട്ടിണിയുടെ അപകട സാധ്യതയെക്കുറിച്ച് മാനുഷിക വിദഗ്ധർ ആവർത്തിച്ച് ആശങ്ക ഉന്നയിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ മാനുഷിക എയർ ഡ്രോപ്പുകൾ ജനങ്ങൾക്ക് ആവശ്യമായ സഹായത്തിൻ്റെ കുറഞ്ഞ വിഹിതം മാത്രമേ ആകുന്നുള്ളൂ.

ഞങ്ങൾ, പാത്രിയർക്കീസും ജറുസലേമിലെ സഭകളുടെ തലവന്മാരും നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഈ ക്രൂരമായ ആക്രമണത്തെ അപലപിക്കുന്നു. ഗസ്സ മുനമ്പിൽ ഉടനീളം ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ വിതരണം ചെയ്യാൻ അനുവദിക്കുന്ന നീണ്ട വെടിനിർത്തലിൽ ഉടനടി എത്തിച്ചേരാൻ എല്ലാവരോടും ആവശ്യപ്പെടുകയാണ്. ബന്ദിക​ളെയും തടവുകാരായും ചർച്ചയിലൂടെ മോചിപ്പിക്കുകയും വേണം.

യുദ്ധത്തിൽ കഷ്ടപ്പെടുന്ന എല്ലാ നിരപരാധികൾക്കും വേണ്ടിയാണ് ഈ അഭ്യർത്ഥന. കൂടാതെ ഞങ്ങളുടെ പരിപാലനത്തിന് കീഴിലുള്ള ഗസ്സയിലെ ക്രിസ്ത്യൻ സമൂഹത്തിനായി പ്രത്യേക പ്രാർഥനകളും അറിയിക്കുന്നു. അഞ്ച് മാസമായി ഗസ്സ സിറ്റിയിലെ സെൻ്റ് പോർഫിറിയോസിലും ഹോളി ഫാമിലി പള്ളികളിലും അഭയം പ്രാപിച്ച 800ലധികം ക്രിസ്ത്യാനികളും ഇവരിൽ ഉൾപ്പെടുന്നു. ആംഗ്ലിക്കൻ വംശജരായ അഹ്‌ലി ഹോസ്പിറ്റലിലെ നിർഭയരായ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും അവർ പരിചരിക്കുന്ന രോഗികൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

ശത്രുതയുടെ അവസാനവും ബന്ദികളുടെ മോചനവുമാണ് ഞങ്ങളുടെ ആത്യന്തിക പ്രതീക്ഷ . കർത്താവായ യേശുക്രിസ്തു ആദ്യമായി നമുക്കുവേണ്ടി കുരിശ് എടുത്ത നാട്ടിൽ നീതിയും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുന്ന ചർച്ചകൾ വേണം. ഈ പ്രത്യാശയുടെ ഈസ്റ്റർ ദർശനത്തിൻ്റെ പൂർത്തീകരണം തേടുമ്പോൾ ദൈവം അവൻ്റെ എല്ലാ കൃപകളും നമുക്ക് നൽകട്ടെ’ -പാത്രിയർക്കീസും ക്രിസ്ത്യൻ സഭാ മേധാവികളും പ്രസ്താവനയിൽ വ്യക്തമാക്കി.

ഗ​സ്സ​യി​ലെ അ​​ൽ​റാ​​ശി​​ദ് സ്ട്രീ​​റ്റി​​ലെ നാ​​ബു​ലി​​സി റൗ​​ണ്ട്എ​ബൗ​​ട്ടി​​ൽ സ​​ഹാ​​യ ട്ര​​ക്കു​​ക​​ളി​​ൽ ഭ​​ക്ഷ​​ണ​​മെ​​ത്തു​​ന്ന​​തും കാ​​ത്തു​​നി​​ന്ന സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കു​ നേ​​രെയാണ് വ്യാ​ഴാ​ഴ്ച ഇ​സ്രാ​യേ​ൽ സൈ​​ന്യം വെടിവെപ്പ് നടത്തിയത്. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.

സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സും ഫ്രാ​ൻ​സും ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത് തെ​റ്റും നി​യ​മ​ലം​ഘ​ന​വു​മാ​ണെ​ന്നും ബ്ര​സീ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ സൈ​ന്യം വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ജർമൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ന്ന​ലീ​ന ബ​യ​ർ​ബോ​ക് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

ലെ​ബ​നാ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ, സൗ​ദി, ബ​ഹ്റൈ​ൻ, ഇ​റാ​ൻ, ഒ​മാ​ൻ, ജോ​ർ​ദാ​ൻ, ഈ​ജി​പ്ത്, യ​മ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി​യെ അ​പ​ല​പി​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി കാ​ത്തു​നി​ന്ന​വ​ർ​ക്കു​നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യ​ത് ന​ടു​ക്ക​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​മേ​രി​ക്ക​യും ആ​വ​ശ്യ​പ്പെട്ടിട്ടുണ്ട്.

TAGS :

Next Story