Quantcast

'ഞങ്ങളുടെ പേരിൽ വംശഹത്യ വേണ്ട'; ഫലസ്തീനെ പിന്തുണച്ച് ന്യൂയോർക്കിൽ ജൂതരുടെ പ്രകടനം

'ജ്യൂയിഷ് വോയ്‌സ് ഫോർ പീസ്' എന്ന സംഘടനയാണ് പ്രകടനം നടത്തിയത്.

MediaOne Logo

Web Desk

  • Published:

    28 Oct 2023 3:41 PM IST

Jewish march against israel genocide in Gazza
X

ന്യൂയോർക്ക്: ഫലസ്തീനെ പിന്തുണച്ച് ന്യൂയോർക്കിൽ ജൂതരുടെ കൂറ്റൻ പ്രകടനം. 'ജ്യൂയിഷ് വോയ്‌സ് ഫോർ പീസ്' എന്ന സംഘടനയാണ് പ്രകടനം നടത്തിയത്. റാലിയിൽ പങ്കെടുത്ത നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 'ഞങ്ങളുടെ പേരിൽ വംശഹത്യ വേണ്ട' എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിച്ചത്.

അതേസമയം ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരമേധത്തിൽ ഇരുവരും ആശങ്ക പങ്കുവെച്ചു. ഗസ്സയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഭ്രാന്തൻ നടപടികൾ ഇസ്രായേൽ നിർത്തണമെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ ആവശ്യപ്പെട്ടു.

Next Story