Quantcast

ന്യൂയോര്‍ക്കില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ജൂത വിദ്യാര്‍ഥികളെ കോളേജ് ലൈബ്രറിക്കകത്തിട്ട് പൂട്ടി

പ്രതിഷേധത്തിനിടെ ജൂത വിദ്യാർഥികളെ ലൈബ്രറിയിൽ പൂട്ടിയിട്ടെന്ന വാർത്ത കോളേജ് അധികൃതർ നിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    26 Oct 2023 11:07 AM IST

Jewish students locked inside a library
X

ലൈബ്രറിക്ക് മുന്നില്‍ നടന്ന പ്രതിഷേധം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിനിടെ ജൂത വിദ്യാര്‍ഥികളെ കോളേജ് ലൈബ്രറിക്കകത്തിട്ട് പൂട്ടി. ന്യൂയോര്‍ക്കിലെ സ്വകാര്യ കോളേജായ കൂപ്പര്‍ യൂണിയന്‍ കാമ്പസിലൂടെ പ്രതിഷേധം കടന്നുപോകുമ്പോഴാണ് 11 വിദ്യാര്‍ഥികളെ അകത്തിട്ട് പൂട്ടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

ഫലസ്തീന്‍ പതാകകളും 'സയണിസം ഞങ്ങളുടെ സർവ്വകലാശാലകൾ കൈവിട്ടു' എന്ന പ്ലക്കാർഡുകളും വഹിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ കോളേജ് കാമ്പസിലെത്തിയത്. എന്നാൽ പ്രതിഷേധത്തിനിടെ ജൂത വിദ്യാർഥികളെ ലൈബ്രറിയിൽ പൂട്ടിയിട്ടെന്ന വാർത്ത കോളേജ് അധികൃതർ നിഷേധിച്ചു. പ്രതിഷേധം കാമ്പസിലൂടെ കടന്നുപോകുന്നതിനിടെ 20 മിനിറ്റോളം ലൈബ്രറി അടച്ചിട്ടതായി ഒരു ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.അതിനു മുന്‍പ് ലൈബ്രറിയിലുണ്ടായിരുന്ന ചില വിദ്യാര്‍ഥികള്‍ ഈ സമയത്ത് അവിടെ തന്നെ തുടര്‍ന്നതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാര്‍ കൂപ്പർ യൂണിയൻ ലൈബ്രറിയുടെ വാതിലിനു മുന്നില്‍ തടിച്ചുകൂടുകയും 'ഫ്രീ ഫലസ്തീന്‍' എന്ന് ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ലൈബ്രറിയിൽ കുടുങ്ങിയ ജൂത വിദ്യാർത്ഥികളെ പിൻവാതിലിലൂടെയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ലൈബ്രറിയിലേക്ക് പോകുന്നതിനുമുമ്പ്, പ്രതിഷേധ സംഘം നേരെ പ്രസിഡന്‍റിന്‍റെ ഓഫീസിലേക്ക് മാർച്ച് ചെയ്തു.പ്രതിഷേധം അവസാനിച്ചതിന് ശേഷം, കോളേജ് പ്രസിഡന്‍റും പൂട്ടിയിടപ്പെട്ട വിദ്യാര്‍ഥികളും NYPD ഉദ്യോഗസ്ഥരുമായും ആന്റി ഡിഫമേഷൻ ലീഗിന്റെ റീജിയണൽ മേധാവിയുമായും മുനിസിപ്പൽ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.“വാതിലുകൾ തുറന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് ശരിക്കും അറിയില്ല'' ലൈബ്രറിയില്‍ കുടുങ്ങിപ്പോയ വിദ്യാർത്ഥികളിൽ ഒരാളായ ജേക്കബ് പറഞ്ഞു.

ഇതാദ്യമായിട്ടല്ല അമേരിക്കയിലെ കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടക്കുന്നത്. സ്റ്റുഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍(എസ്‍ജെപി)യുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അമേരിക്കന്‍ കാമ്പസുകളിലുടനീളം ദേശീയ പ്രതിരോധ ദിനമായി ആചരിക്കും. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി (സിയാറ്റിൽ), കൊളംബിയ യൂണിവേഴ്സിറ്റി, നോർത്ത് കരോലിന യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, ലോസ് ഏഞ്ചൽസ് (UCLA) എന്നിവയുൾപ്പെടെ നിരവധി യുഎസ് കാമ്പസുകളില്‍ എസ്‍ജെപി റാലികള്‍ നടന്നിരുന്നു.

TAGS :

Next Story