Quantcast

ഹമാസിന്‍റെ ആക്രമണ ശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് ബൈഡന്‍

ഇറാൻ ഇടപെടാതിരിക്കാനായി ചൈനയ്ക്ക് മേൽ സമ്മർദം തുടരുകയാണെന്നും ബൈഡൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Nov 2023 7:58 AM GMT

joe bide
X

ജോ ബൈഡന്‍

വാഷിംഗ്‍ടണ്‍: ഗസ്സയിൽ ഹമാസിന്‍റെ ആക്രമണ ശേഷി ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇറാൻ ഇടപെടാതിരിക്കാനായി ചൈനയ്ക്ക് മേൽ സമ്മർദം തുടരുകയാണെന്നും ബൈഡൻ പറഞ്ഞു.അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം ഇപ്പോഴും തുടരുകയാണ്. കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 50 ആയി.

അൽ-ശിഫ ആശുപത്രിയിൽ കൊല്ലപ്പെട്ടത് 30ലേറെ പേർ,, പ്രത്യേക ശസ്ത്രക്രിയാ വിഭാഗങ്ങളുൾപ്പെടെ പ്രവർത്തിച്ച കെട്ടിടം പൂർണമായി തകർത്തു. ആരോഗ്യപ്രവർത്തകരടക്കം നൂറുകണക്കിന് പേരെ ഇസ്രായേൽ സേന കണ്ണുകെട്ടി നഗ്നരാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അൽ-ശിഫയിലെ അക്രമത്തെയും ബൈഡൻ ന്യായീകരിച്ചു. ആശുപത്രിയിൽ ഹമാസ് ടണലുകളുണ്ടെന്ന ആരോപണത്തിന് ഇസ്രായേലിനോ യുഎസിനോ തെളിവ് നൽകാനായില്ല. മറ്റിടങ്ങളിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യഗസ്സയിലെ മസ്ജിദിൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ അവസാന ഗോതമ്പ് മില്ലും ഇസ്രായേൽ സേന തകർത്തു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയയുടെ വീടും തകർത്തു. നൂറുകണക്കിന് പേർ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിലാണ്.

വെസ്റ്റ് ബാങ്കിൽ നിന്ന് കുട്ടികളെയടക്കം പിടിച്ചുകൊണ്ടുപോകുന്നത് ഇസ്രായേൽ സേന ഇന്നലെ രാത്രിയും തുടർന്നു. ലബനാൻ - ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്. യുദ്ധത്തിന് നീണ്ട അടിയന്തര മാനുഷിക ഇടവേള ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാസമിതി പാസ്സാക്കി. മാൾട്ട കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് യു.എസ്, യുകെ, റഷ്യ രാജ്യങ്ങൾ വിട്ടുനിന്നു. പ്രമേയം തള്ളി ഇസ്രായേൽ വീണ്ടും രംഗത്തെത്തി.

TAGS :

Next Story