Quantcast

ഗസ്സയിലെ വെടിനിർത്തൽ നീട്ടാൻ സാധ്യതയെന്ന് ജോ ബൈഡൻ

ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 15,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    25 Nov 2023 11:15 AM GMT

US President Joe Biden says there is a
X

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നിലവിൽ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിർത്തൽ നീട്ടാൻ സാധ്യതയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ ആക്രമണം എപ്പോൾ അവസാനിപ്പിക്കുമെന്ന് പറയാനാവില്ല. അറബ് ലോകവും മേഖലയിലെ മറ്റു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുണ്ട്. ഹമാസിനെ അവസാനിപ്പിക്കുക എന്നത് ഇസ്രായേലിന്റെ ന്യായമായ ലക്ഷ്യമായി തുടരുമെന്നും ബൈഡൻ പറഞ്ഞു.

ആക്രമണത്തിൽ സിവിലിയൻ മരണങ്ങൾ കുറയ്ക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് നിർദേശിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 15,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

വെടിനിർത്തലിന്റെ ഭാഗമായി 50 ഇസ്രായേലി ബന്ദികളെ ഹമാസും 150 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കുമെന്നാണ് കരാർ. വെടിനിർത്തൽ നിലവിൽ വന്ന വെള്ളിയാഴ്ച 39 ഫലസ്തീനികളെ ഇസ്രായേലും 24 ബന്ദികളെ ഹമാസും വിട്ടയച്ചു.

തിനിടെ വെടിനിർത്തൽ കരാറിലെ മാനദണ്ഡങ്ങൾ പാലിക്കാൻ ഇസ്രായേൽ വിമുഖത കാണിക്കുന്നതായി ഹമാസ് ആരോപിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. 17 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്നലെ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടതും കരാറിന്റെ ലംഘനമാണെന്ന് ഹമാസ് ആരോപിച്ചു.

TAGS :

Next Story