ജോയൽ മോകിർ ഫിലിപ് അഗിയോൺ പീറ്റർ ഹോവിറ്റ് എന്നിവർക്ക് സാമ്പത്തിക നൊബേൽ
നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിശദീകരണത്തിനാണ് നൊബേൽ

Photo | Special Arrangement
സ്റ്റോക്ഹോം: 2025 ലെ സാമ്പത്തികശാസ്ത്ര നൊബേൽ ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക്. നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിശദീകരണത്തിനാണ് നൊബേൽ.
മോകിർ അമേരിക്കയിലെ ഇവാൻസ്റ്റണിലുള്ള നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും അഗിയോൺ പാരീസിലെ കോളജ് ഡി ഫ്രാൻസിലും, ബ്രിട്ടനിലെ ലണ്ടൻ സ്കൂൾ ഓഫ് എകണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലും ഹോവിറ്റ് അമേരിക്കയിലെ പ്രൊവിഡൻസിലെ ബ്രൗൺ സർവകലാശാലയിലും പ്രഫസറാണ്.
സാങ്കേതിക കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി സുസ്ഥിര വളർച്ചക്ക് ആവശ്യമായ ഘടകങ്ങൾ തിരിച്ചറിയാൻ ചരിത്രപരമായ നിരീക്ഷണങ്ങൾ ഉപയോഗിച്ചതാണ് ജോയൽ മോകിറിനെ നേട്ടത്തിനർഹനാക്കിയത്.
സൃഷ്ടിപരമായ നാശത്തിൻ്റെ ഒരു ഗണിതശാസ്ത്ര മാതൃക നിർമിക്കുകയും പഴയതിനെ മികച്ച ഉൽപന്നങ്ങളായി മാറ്റി സ്ഥാപിക്കുകയും ചെയ്തതാണ് ഫിലിപ് അഗിയോണിനെയും പീറ്റർ ഹോവിറ്റിനെയും സമ്മാനാർഹരാക്കിയത്.
വൈദ്യശാസ്ത്രം, രസതന്ത്രം, സമാധാനം, സാഹിത്യം എന്നിവക്കുള്ള അവാർഡുകൾ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

