Quantcast

കേസുകൾ കുമിഞ്ഞുകൂടി; ജോൺസൺ ആൻഡ് ജോൺസൺ ടാൽക് അധിഷ്ഠിത ബേബി പൗഡർ പിൻവലിക്കുന്നു

അർബുദത്തിന് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തി പൗഡർ ഉത്പന്നങ്ങളുടെ പേരിൽ യു.എസ്സിൽ മാത്രം 40,300 കേസുകളാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-08-12 15:28:04.0

Published:

12 Aug 2022 2:54 PM GMT

കേസുകൾ കുമിഞ്ഞുകൂടി; ജോൺസൺ ആൻഡ് ജോൺസൺ ടാൽക് അധിഷ്ഠിത ബേബി പൗഡർ പിൻവലിക്കുന്നു
X

നിരവധി കേസുകൾ നേരിടേണ്ടി വരുന്നതിനാൽ ജോൺസൺ ആൻഡ് ജോൺസൺ ടാൽക് അധിഷ്ഠിത ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു.യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഉത്പന്നം പിൻവലിച്ചിരിക്കെ 2023 ൽ ഇതരയിടങ്ങളിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഇതിന് പകരം ചോളപ്പൊടി അടിസ്ഥാനമാക്കി പൗഡർ നിർമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഉത്പന്നങ്ങൾ അർബുദത്തിന് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തി ദശാബ്ദത്തോളമായി കമ്പനി കേസുകൾ നേരിടുകയാണ്. എന്നാൽ അവ സുരക്ഷിതമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ അവകാശപ്പെടുന്നത്.

2020 മേയിൽ ജെ. ആൻഡ് ജെ. ആയിരക്കണക്കിന് കേസുകൾ നേരിട്ടതിനെ തുടർന്നാണ് യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പിൻവലിച്ചത്. അർബുദത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചായിരുന്നു കേസുകൾ. ഇപ്പോൾ വിൽപ്പന കുറയുന്നതിനാൽ സ്വീകരിക്കുന്ന വാണിജ്യ തീരുമാനമാണ് ഉത്പന്നം പിൻവലിക്കല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ലോകത്തുടനീളമുള്ള നിരവധി പേർക്ക് അർബുദം ബാധിക്കാൻ ഇടയാക്കുമെന്ന് കമ്പനിക്കറിയുന്ന പൗഡർ ഉത്പന്നങ്ങൾ പിൻവലിച്ചത് നല്ല കാര്യമാണെന്ന് അഭിഭാഷകനായ ലേയ്ഗ് ഒ ഡെൽ പറഞ്ഞു. രണ്ടു വർഷം മുമ്പ് നോർത്ത് അമേരിക്കയിൽ വിൽപ്പന നിർത്തിയ ഉത്പന്നം ഇതരയിടങ്ങളിൽ നിന്ന് പിൻവലിക്കാൻ വൈകിയത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂ ജേഴ്സി ആസ്ഥാനമായുള്ള കമ്പനിയുടെ ന്യൂ ബ്രൺസ്വിക്ക് ഓഹരികൾ പോസ്റ്റ്-മാർക്കറ്റ് ട്രേഡിംഗിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഉയർന്നിരുന്നത്. ഈ വർഷം വ്യാഴാഴ്ചത്തോടെ 2.3% ഓഹരി ഇടിഞ്ഞിരിക്കുകയുമാണ്.

പൗഡർ ഉത്പന്നങ്ങളുടെ പേരിൽ യു.എസ്സിൽ മാത്രം 40,300 കേസുകളാണുള്ളത്. അതേസമയം, ജെ.ആൻഡ്‌ജെ. തങ്ങളുടെ പുതിയ എൽ.ടി.എൽ മാനേജ്‌മെൻറ് എൽ.എൽ.സിക്ക് പാപ്പരത്ത സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Johnson & Johnson is recalling baby powder products due to several lawsuits.

TAGS :

Next Story