Quantcast

പ്രതിശ്രുത വധു റജ്‌വയുമൊത്ത് ജോർദാൻ കിരീടാവകാശി; ചിത്രങ്ങൾ വൈറൽ

ചടങ്ങിൽ ഹുസൈന്റെ മാതാവ് റാണിയ രാജ്ഞിയുടെ സ്റ്റീഫൻ വെബ്സ്റ്റർ കമ്മലാണ് റജ്‌വ ധരിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-25 12:24:28.0

Published:

25 Aug 2022 12:22 PM GMT

പ്രതിശ്രുത വധു റജ്‌വയുമൊത്ത് ജോർദാൻ കിരീടാവകാശി; ചിത്രങ്ങൾ വൈറൽ
X

അമ്മാൻ: കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെയും പ്രതിശ്രുത വധു റജ്‌വ അൽ സൈഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആഗസ്ത് പതിനെട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. റോയൽ കോർട്ടാണ് ഇരുവരുടെയും ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചിരുന്നത്.

പുതിയ ചിത്രത്തില്‍ കിരീടാവകാശിക്കൊപ്പം നീല ഗൗണിലും ഫ്‌ളോറൽ ഡ്രസിലുമാണ് റജ്‌വ ഫോട്ടോക്ക് പോസ് ചെയ്തിട്ടുള്ളത്. റജ്‌വയുടെ റിയാദിലെ വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

കുടുംബാഗങ്ങൾക്കു പുറമേ, റോയൽ ഹാഷിമൈറ്റ് കോർട്ടിലെ അംഗങ്ങളും നിശ്ചയത്തിൽ പങ്കെടുത്തു. ചടങ്ങിൽ ഹുസൈന്റെ മാതാവ് റാണിയ രാജ്ഞിയുടെ സ്റ്റീഫൻ വെബ്സ്റ്റർ കമ്മലാണ് റജ്‌വ ധരിച്ചിരുന്നത്.

ന്യൂയോർക്കിലെ സിറാകസ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിൽ ആർകിടെക്ട് വിദ്യാർത്ഥിയാണ് റജ്‌വ. ഖാലിദ് ബിൻ മുസാഅദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫിന്റെയും അസ്സ ബിൻത് നായിഫ് അബ്ദുൽ അസീസ് അഹ്‌മദ് അൽ സുദൈരിയുടെയും മകളാണ് റജ്‌വ. 1994 ഏപ്രിലിലാണ് ജനനം.

ഈയിടെ ജോർദാൻ രാജകുമാരി ഇമാൻ ബിൻത് അബ്ദുല്ല രണ്ടാമന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജമീൽ അലക്സാണ്ടർ തെർമിയോതിസ് ആണ് വരൻ. ഇമാന്റെ ജ്യേഷ്ഠനാണ് 28കാരനായ ഹുസൈൻ.

TAGS :

Next Story