'മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്‌'; പ്രതികരണവുമായി ചൈന

ചൈനയിൽ കോവിഡ് ലോക്ക്ഡൗണിനെതിരായ പ്രതിഷേധത്തിനിടെ ബിബിസി മാധ്യമപ്രവർത്തകന് മർദനമേറ്റിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-29 12:19:39.0

Published:

29 Nov 2022 12:11 PM GMT

മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്‌; പ്രതികരണവുമായി ചൈന
X

ബെയ്ജിങ്‌: മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. കോവിഡ് ലോക്ഡൗൺ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിബിസി മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തിലാണ് ചൈനയുടെ പ്രതികരണം.

ഷാങ്ഹായിൽ ഞായറാഴ്ച നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ എഡ് ലോറൻസ് എന്ന മാധ്യമപ്രവർത്തകനെ ചൈനീസ് പൊലീസ് മർദിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം തടവിലാക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ മാധ്യമപ്രവർത്തകൻ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഈ രീതിയിൽ ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹവും ആശങ്കാജനകവുമാണെന്ന് പറഞ്ഞ് സംഭവത്തിൽ പ്രധിഷേധവുമായി ബിബിസിയും രംഗത്തെത്തി.

എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നന്മയ്ക്കായാണ് തടവിലാക്കിയതെന്നും പത്ര പ്രവർത്തകനാണെന്ന് തിരിച്ചറിയാനുള്ള ഒരു രേഖകളും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം ആദ്യം നൽകിയ പ്രതികരണം.

TAGS :

Next Story