Quantcast

കാലിഫോര്‍ണിയയില്‍ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം മരിച്ചനിലയില്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെയാണ് മരിച്ചനിലയില്‍ കണ്ടത്.

MediaOne Logo

Web Desk

  • Published:

    6 Oct 2022 9:17 AM GMT

കാലിഫോര്‍ണിയയില്‍ നിന്നും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം മരിച്ചനിലയില്‍
X

കാലിഫോർണിയയിൽ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരായ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെയാണ് മരിച്ചനിലയില്‍ കണ്ടത്. കാലിഫോർണിയയിലെ ഒരു ഉദ്യാനത്തിന് സമീപമാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ജസ്ദീപ് സിങ് (36), ജസ്‍ലിൻ കൗര്‍ (27), ഇവരുടെ എട്ട് മാസം പ്രായമുള്ള മകള്‍ ആരൂഹി ദേരി, കുട്ടിയുടെ അമ്മാവനായ അമൻദീപ് സിങ് (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. വടക്കന്‍ കാലിഫോര്‍ണിയയിലെ മെഴ്‌സഡ് കൗണ്ടിയില്‍ ട്രക്കിങ് കമ്പനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇന്ത്യാന റോഡിനും ഹച്ചിന്‍സണ്‍ റോഡിനും സമീപത്തുള്ള തോട്ടത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹം കണ്ടെതെന്ന് അധികൃതര്‍ അറിയിച്ചു.

കുടുംബത്തെ അജ്ഞാതസംഘം തട്ടിക്കോണ്ടുപോകുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജസ്ദീപും അമൻദീപും സ്ഥാപനത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ അജ്ഞാതസംഘം കൈകള്‍ കെട്ടി ഇരുവരെയും ട്രക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ അമ്മയെയും കുഞ്ഞിനെയും ട്രക്കില്‍ കയറ്റുന്നതും കാണാം. അതിനുശേഷം കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.

കുടുംബത്തെ കാണാതായതിന് പിന്നാലെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജീസസ് മാനുവല്‍ സല്‍ഗാഡോ എന്ന 48കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ജസ്‍ദീപിന്‍റെ മാതാപിതാക്കള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളാണ്.

TAGS :

Next Story