Quantcast

കറുത്ത വസ്ത്രം കൊണ്ട് ശരീരം മുഴുവൻ മറച്ച് കിം കർദാഷിയാൻ; ഇതെന്തു പറ്റിയെന്ന് ഫാഷൻ ലോകം

മോഡലും നടിയുമായ കിം മുഖമുള്‍പ്പടെ മറയ്ക്കുന്ന വസ്ത്രം ധരിച്ചാണ് മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍ എത്തിയത്

MediaOne Logo

Web Desk

  • Published:

    14 Sept 2021 4:40 PM IST

കറുത്ത വസ്ത്രം കൊണ്ട് ശരീരം മുഴുവൻ മറച്ച് കിം കർദാഷിയാൻ; ഇതെന്തു പറ്റിയെന്ന് ഫാഷൻ ലോകം
X

ശരീരം മുഴുവന്‍ മറച്ച് കിം കർദാഷിയാൻ മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍. മോഡലും നടിയുമായ കിം മുഖമുള്‍പ്പടെ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഡെമ്‌ന വാസാലിയ ആണ് കിമ്മിനു വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു നല്‍കിയത്. ബോഡി സ്യൂട്ടിനൊപ്പം കറുത്ത ടീഷര്‍ട്ടും ധരിച്ച കിം പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലും കറുത്ത ഹീല്‍സും പരീക്ഷിച്ചിട്ടുണ്ട്.

കിമ്മിന്റെ പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിട്ടുണ്ട്. എന്ത്കൊണ്ട് ഇത്തരമൊരു വേഷം എന്നതിനെക്കുറിച്ച് കിം പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ട്. കിം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.



കോവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ മെറ്റ്ഗാല അതീവ സുരക്ഷയിലാണ് നിലവില്‍ സംഘടിപ്പിക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമെ പ്രവേശനം അനുവദിക്കുന്നുള്ളൂ. മാസ്‌ക് മാറ്റരുതെന്ന് കര്‍ശന നിര്‍ദേശവും അതിഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.

TAGS :

Next Story