Quantcast

കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ടോയ്‍ലറ്റ് പേപ്പറില്‍ പൊതിഞ്ഞ കൂറ്റന്‍ രാജവെമ്പാല; ഞെട്ടിപ്പിക്കുന്ന വീഡിയോ

ദേഹത്ത് ടോയ്‍ലറ്റ് പേപ്പര്‍ ചുറ്റിവരിഞ്ഞിട്ടുമുണ്ട്

MediaOne Logo

Web Desk

  • Published:

    2 April 2022 5:18 AM GMT

കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ടോയ്‍ലറ്റ് പേപ്പറില്‍ പൊതിഞ്ഞ കൂറ്റന്‍ രാജവെമ്പാല; ഞെട്ടിപ്പിക്കുന്ന വീഡിയോ
X

ലോകത്തിലെ ഏറ്റവും നീളമേറിയ,വിഷമുള്ള പാമ്പാണ് രാജവെമ്പാല. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇവര്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലും കടന്നുകൂടാറുണ്ട്. അത്തരത്തില്‍ കുളിമുറിയില്‍ കയറിക്കൂടിയ ഒരു രാജവെമ്പാലയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ പേടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ക്ലോസറ്റിന് സമീപം ചുറ്റിവരിഞ്ഞ് ചുവരിലേക്ക് ഇഴയാന്‍ ശ്രമിക്കുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. ദേഹത്ത് ടോയ്‍ലറ്റ് പേപ്പര്‍ ചുറ്റിവരിഞ്ഞിട്ടുമുണ്ട്. അപകടകാരിയായ പാമ്പ് പുറത്തിറങ്ങാതിരിക്കാൻ വീട്ടുടമ കുളിമുറിയുടെ വാതിൽ അടയ്ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ സ്ഥലമേതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ ഇതിന്‍റെദേഹത്ത് ടോയ്‍ലറ്റ് പേപ്പര്‍ ചുറ്റിവരിഞ്ഞിട്ടുമുണ്ട് ആധികാരികതയെച്ചൊല്ലിയും അഭിപ്രായങ്ങളുയരുന്നുണ്ട്. ഇത് വ്യാജമാണെന്നും എങ്ങനെയാണ് ഒരു പാമ്പ് അടച്ചിട്ട കുളിമുറിക്കുള്ളില്‍ കയറിക്കൂടിയതെന്നും ചിലര്‍ ചോദിക്കുന്നു. ഇത് അയാള്‍ വളര്‍ത്തുന്ന പാമ്പാണെന്നും വൈറലാകാന്‍ വേണ്ടി എന്തു ചെയ്യാമെന്നാണോ എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story