Quantcast

ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ ചികിത്സയില്‍

നിപ വൈറസിന്റെ അതേ കുടുംബത്തിൽ പെട്ടതാണ് ലാംഗിയ വൈറസ്

MediaOne Logo

Web Desk

  • Updated:

    2022-08-10 03:22:22.0

Published:

10 Aug 2022 3:17 AM GMT

ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ ചികിത്സയില്‍
X

ചൈനയിൽ ലാംഗിയ വൈറസ് ബാധ കണ്ടെത്തി. ഷാ​ൻ​ഡോം​ഗ്, ഹെനാൻ പ്രവിശ്യകളിലെ 35 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് പടരുന്ന ഹെനിപ്പാവൈറസ് എന്ന രോഗാണുവിൽ നിന്നാണ് രോഗം പടരുന്നത്.

പനി ബാധിച്ചവരുടെ തൊണ്ടയിലെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ലാംഗിയ വൈറസ് കണ്ടെത്തിയത്. പ​നി, ചു​മ, ക്ഷീ​ണം, ത​ല​ചു​റ്റ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളാണ് പ്രകടിപ്പിക്കുന്നത്. ഈ രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സയോ വാക്സിനോ ലഭ്യമല്ല. എല്ലാവരും നി​രീ​ക്ഷ​ണ​ത്തിലാണ്.

സമ്പർക്കം വഴിയല്ല 35 പേരും വൈറസ് ബാധിതരായത്. ഇതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ ശേഷിയുള്ളതാണ് ലാം​ഗിയ.

സാധാരണ വവ്വാലുകളിൽ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തിൽ പെട്ടതാണ് ലാംഗിയ. കോവിഡ്, മങ്കി പോക്സ് ഭീഷണികള്‍ അകലും മുന്‍പാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Summary- Another Zoonotic virus - Langya virus - has caught the attention of experts as 35 people are found to be infected with it in China

TAGS :

Next Story