Quantcast

കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ സര്‍ക്കാരുണ്ടായിരുന്നില്ല

നീണ്ട 13 മാസത്തെ ഇടവേളക്ക് ശേഷം ലെബനനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി ലെബനന്‍ പ്രസിഡൻസി ഓഫീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    10 Sept 2021 6:55 PM IST

കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ സര്‍ക്കാരുണ്ടായിരുന്നില്ല
X

രാജ്യം കടുത്ത സാമ്പത്തിക അരാജകത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും പോകുന്നതിനിടയില്‍ നീണ്ട 13 മാസത്തെ ഇടവേളക്ക് ശേഷം ലെബനനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി ലെബനന്‍ പ്രസിഡൻസി ഓഫീസ് അറിയിച്ചു. ശതകോടീശ്വരനും വ്യവസായിയുമായ നജീബ് മികതിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ പ്രസിഡന്‍റ് മിഷേൽ ഔണിന്‍റെ ഓഫീസ് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ കൂടുതല്‍ വഷളാക്കി കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് എതിര്‍ പാര്‍ട്ടികള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ആഗസ്ത് 4ന് ബെയ്റൂത്തിലെ സ്ഫോടനത്തിനു പിന്നാലെ ഉണ്ടായ വന്‍ ജനപ്രക്ഷോഭത്തിന് ശേഷമാണ് ലെബനന്‍ സര്‍ക്കാര്‍ രാജിവച്ചത്. സ്ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയും 6000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നഗരത്തിന്‍റെ വലിയൊരു ഭാഗം തന്നെ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2019ല്‍ ലെബനനിലുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ വീണ്ടും ഉടലെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി ഹസന്‍ ദയിബ് രാജി സമര്‍പ്പിച്ചത്.

കഴിഞ്ഞ ആറ് വര്‍ഷമായി ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 22750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ആറ് വര്‍ഷമായി ഇവിടെ സൂക്ഷിച്ചുവെച്ച സ്‌ഫോടക വസ്തുക്കളാണ് അപകടത്തിലേക്ക് നയിച്ചത് എന്നതാണ് വലിയ രീതിയില്‍ ജനരോക്ഷത്തിന് ഇടയാക്കിയത്. നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ലെബനന്‍ ജനതയ്ക്ക് മേല്‍ സ്ഫോടനം വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.

TAGS :

Next Story