Quantcast

അടുത്ത രണ്ട് മാസം ഏറ്റവും കഠിനമായിരിക്കും; മുന്നറിയിപ്പുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി

രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 May 2022 12:56 AM GMT

അടുത്ത രണ്ട് മാസം ഏറ്റവും കഠിനമായിരിക്കും; മുന്നറിയിപ്പുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി
X

ശ്രീലങ്ക: അടുത്ത രണ്ട് മാസം ഏറ്റവും കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. നിലവിലുള്ള സാന്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞു. രാജ്യത്ത് പെട്രോള്‍ തീർന്നു.അവശ്യ ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല. പണം നല്‍കാത്തതിനാല്‍ 40 ദിവസത്തിലേറെയായി ക്രൂഡ് ഓയിലും ഫർണസ് ഓയിലും ഉള്‍പ്പെടുന്ന മൂന്ന് കപ്പലുകളാണ് സമുദ്രമേഖലയില്‍ നങ്കൂരമിട്ടിരിക്കുന്നത് എന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരമാകുമെന്നാണ് സൂചന.

രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെത്തുടർന്നാണ് ഒത്തുതീർപ്പിലൂടെ യു.എൻ.പി നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായത്. ഭരണസഖ്യമായ എസ്.എൽ.പി.പി റനിലിനെ പിന്തുണക്കുകയായിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേശീയ സമിതി രൂപീകരിക്കുമെന്ന് റെനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശീയ സമിതിയില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.


TAGS :

Next Story