Quantcast

ചരിത്രം! യു.എസ് കൗണ്ടി ജഡ്ജിമാരായി ചുമതലയേറ്റ് മൂന്ന് മലയാളികൾ

കാസർകോട് സ്വദേശി സുരേന്ദ്രൻ കെ. പട്ടേൽ, തിരുവല്ല സ്വദേശി ജൂലി എ. മാത്യു, കോന്നി സ്വദേശി കെ.പി ജോർജ് എന്നിവരാണ് കഴിഞ്ഞ ദിവസം ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-01-05 09:23:57.0

Published:

5 Jan 2023 9:19 AM GMT

ചരിത്രം! യു.എസ് കൗണ്ടി ജഡ്ജിമാരായി ചുമതലയേറ്റ് മൂന്ന് മലയാളികൾ
X

വാഷിങ്ടൺ: അമേരിക്കയിൽ കൗണ്ടി ജഡ്ജിമാരായി ഒരേസമയം മൂന്ന് മലയാളികൾ സ്ഥാനമേറ്റു. കാസർകോട് സ്വദേശി സുരേന്ദ്രൻ കെ. പട്ടേൽ, തിരുവല്ല സ്വദേശി ജൂലി എ. മാത്യു, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി ജോർജ് എന്നിവരാണ് കഴിഞ്ഞ ദിവസം ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലിയും ജോർജും ഇതു രണ്ടാം തവണയാണ് കൗണ്ടി ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെടുന്നത്.

തിരുവല്ല വെണ്ണിക്കുളം സ്വദേശിയാണ് ജൂലി. ജൂലിയുടെ ശ്രമഫലമായാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്‌നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കടോതിയ ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു അവർ. കാസർകോട് സ്വദേശിയായ ഭർത്താവ് ജിമ്മി മാത്യു യു.എശിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസം കാസർകോട് ഭീമനടയിലെ ഭർതൃഗൃഹത്തിൽ വച്ച് ഓൺലൈനായായിരുന്നു സത്യപ്രതിജ്ഞ നടന്നത്.

കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ കെ. പട്ടേൽ ടെക്‌സസിൽ 25 വർഷം അറ്റോണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Summary: Three Malayali-Americans, Juli A. Mathew, K.P. George and Surendran K. Pattel were sworn in as Fort Bend County judges

TAGS :

Next Story