Quantcast

ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു; പ്രതി പൊലീസ് പിടിയിൽ

അശ്രദ്ധമായ നരഹത്യ, ഭ്രൂണഹത്യ, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-16 04:26:10.0

Published:

16 March 2022 9:44 AM IST

ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു; പ്രതി പൊലീസ് പിടിയിൽ
X

ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു. 17 കാരിയായ കാരിംഗ്ടൺ സ്മിത്തിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 23 കാരൻ ചാഡ് ബ്ലാക്ക്കാർഡിനെ അറസ്റ്റ് ചെയ്തതായി ലൂസിയാനയിലെ ബാറ്റൺ റൂജിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

അശ്രദ്ധമായ നരഹത്യ, ഭ്രൂണഹത്യ, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന് പിന്നിൽ ഇരിക്കുകയായിരുന്ന സ്മിത്തിനെ ബ്ലാക്ക്കാർഡ് തന്റെ സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് വെടി വെയ്ക്കുകയായിരുന്നു. 25 ആഴ്ച ഗർഭിണിയായ സ്മിത്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ ആഴ്ച രണ്ടാം തവണയാണ് അബദ്ധത്തിൽ വെടിയേറ്റ് കാറിനുള്ളിൽ സ്ത്രീ കൊല്ലപ്പെടുന്നത് . ശനിയാഴ്ച സിറ്റിയിലെ ഒരു സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ ഇരിക്കുകയായിരുന്ന 3 വയസ്സുള്ള ആൺകുട്ടി അബദ്ധത്തിൽ അമ്മയെ വെടിവച്ചു കൊന്നതായി സബർബൻ ചിക്കാഗോയിലെ പൊലീസ് അറിയിച്ചിരുന്നു.

യുഎസിൽ പ്രതിവർഷം ഏകദേശം 430 കേസുകളെങ്കിലും തോക്ക് ഉപയോഗിച്ച് ഉണ്ടാകുന്നതായും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ മനപ്പൂർവമല്ലാത്ത തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ നാലിരട്ടിയോളം കൂടുതലാണെന്നും പഠനം പറയുന്നു.


TAGS :

Next Story