Quantcast

യാത്രക്കിടെ യുവാവ് നഗ്നനായി ഓടി; ആസ്ട്രേലിയയില്‍ വിമാനം തിരിച്ചിറക്കി

വിമാനത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ ചൊവ്വാഴ്ച വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    29 May 2024 12:00 PM IST

Virgin Australia
X

സിഡ്നി: യാത്രക്കാരന്‍ വിവസ്ത്രനായി ഓടുകയും ഫ്ലൈറ്റ് അറ്റന്‍ഡിനെ തള്ളിയിടുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പടിഞ്ഞാറൻ തീര നഗരമായ പെർത്തിൽ നിന്ന് മെൽബണിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിര്‍ജിന്‍ ആസ്ട്രേലിയ വിമാനത്തിലാണ് സംഭവം.വിമാനത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ ചൊവ്വാഴ്ച വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു.

''അപകടകാരിയായ ഒരു യാത്രക്കാരന്‍ കാരണം VA696 ഫ്ലൈറ്റ് പറന്നുയർന്ന ഉടൻ പെർത്ത് വിമാനത്താവളത്തിലേക്ക് മടങ്ങി'' എയര്‍ലൈന്‍റെ പ്രസ്താവനയില്‍ പറയുന്നു. "പ്രാദേശിക സമയം രാത്രി 7.20 ഓടെ പെർത്ത് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂറിനുള്ളിൽ തിരിച്ചിറക്കി," വിർജിൻ ഓസ്‌ട്രേലിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

യുവാവിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ജൂൺ 14 ന് പെർത്തിലെ കോടതിയിൽ ഹാജരാകാൻ പൊലീസ് ഇയാൾക്ക് സമൻസ് അയച്ചേക്കും. യാത്രക്കാരന്‍ എന്തിനാണ്, എപ്പോഴാണ് , എവിടെ വച്ചാണ് വസ്ത്രമഴിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് കൂട്ടിച്ചേർത്തു.

യുവാവ് അലറുകയും നിലവിളിക്കുകയും ചെയ്തുവെന്നും വസ്ത്രമില്ലാതെ വിമാനത്തിന്‍റെ മുന്‍ഭാഗത്തേക്ക് ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവാവിനെ പൊലീസിന് കൈമാറിയതിനു ശേഷം വിമാനം വീണ്ടും യാത്ര തുടര്‍ന്ന്. 28 മിനിറ്റ് വൈകിയാണ് മെല്‍ബണില്‍ ലാന്‍ഡ് ചെയ്തത്.

TAGS :

Next Story