ഞൊടിയിടയില്‍ കൂറ്റന്‍ അനക്കോണ്ട കൈപ്പിടിയില്‍; ഒടുവില്‍ നെറുകിലൊരു മുത്തവും: വീഡിയോ
ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല ജീവനക്കാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ

അനക്കോണ്ടയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍
മിയാമി: ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ട. ബ്രസീൽ, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും വനങ്ങളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക. അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ ഹോളിവുഡ് സിനിമകളിലൂടെ നാം കണ്ടിട്ടുണ്ടെങ്കിലും അടിസ്ഥാനരഹിതമാണ്. ഇപ്പോഴിതാ ഒരു ഭീമന്‍ അനക്കോണ്ടയെ വെറും കൈ കൊണ്ട് പിടികൂടുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല ജീവനക്കാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ വച്ചാണ് പാമ്പിനെ പിടികൂടുന്നത്. വിവിധ തരത്തിലുള്ള വന്യമൃഗങ്ങളുമയി ഇടപഴകുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹോള്‍സ്റ്റണ്‍ സോഷ്യല്‍മീഡിയയില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. ചതുപ്പ് നിലത്തിലെ വെള്ളത്തില്‍ സുഖമായി കിടക്കുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. മൈക്ക് വളരെ എളുപ്പത്തില്‍ തന്നെ അനക്കോണ്ടയെ പിടികൂടി. വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ പാമ്പ് ചുരുണ്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ മെരുക്കി നെറുകയിലൊരു ഉമ്മയും കൊടുത്തു മൈക്ക്. 11. 2 മില്യണ്‍ പേരാണ് അനക്കോണ്ടയെ പിടികൂടുന്ന വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ മൈക്കിന്‍റെ ധീരതയെ അഭിനന്ദിക്കുന്നുമുണ്ട്.
Adjust Story Font
16

